അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജഴ്‌സി സെന്‍റ് അഫ്രേം കത്തീഡ്രലിൽ, വിശുദ്ധ അഫ്രേമിന്‍റെ ഓർമ്മ പെരുന്നാൾ, ഭദ്രാസനാധിപൻ യൽദൊ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ സാന്നിദ്ധ്യത്തിൽ ഈ മാസം 29 മുതൽ ജൂൺ 2 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജഴ്‌സി സെന്‍റ് അഫ്രേം കത്തീഡ്രലിൽ, വിശുദ്ധ അഫ്രേമിന്‍റെ ഓർമ്മ പെരുന്നാൾ, ഭദ്രാസനാധിപൻ  യൽദൊ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ സാന്നിദ്ധ്യത്തിൽ ഈ മാസം 29 മുതൽ  ജൂൺ 2  വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു.

ഈ മാസം 29 ന് മെത്രാപ്പൊലീത്ത വൈദീകരുടേയും ഒട്ടനവധി വിശ്വാസികളുടേയും സാന്നിധ്യത്തിൽ കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാർഥന ഉണ്ടായിരിക്കും.

ADVERTISEMENT

നാളെ  6.30 ന് സന്ധ്യാപ്രാർഥനയും തുടർന്ന് പ്രഗത്ഭ വാഗ്മി റവ.ഫാ. മാത്യൂസ് വർഗീസ് (Canada Saskatoon Congregation) വചനപ്രഘോഷണം നടത്തും. അതേ തുടർന്ന്  റാസ ഉണ്ടായിരിക്കും. ജൂൺ 2ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാർഥനയും 9.45ന് അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ, വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. വർഗീസ് പോൾ അറിയിച്ചു.

ഞായറാഴ്ച വി. കുർബാനാനന്തരം നടത്തപ്പെടുന്ന സ്നേഹ വിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. പെരുന്നാളിന്‍റെ സുഗമമായ നടത്തിപ്പിനായി റവ.ഫാ. വർഗീസ് പോൾ (വികാരി), അനിത തോമസ് (സെക്രട്ടറി), എൽദൊ ബേബി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിവരുന്നു. 

English Summary:

St. Ephrem Church Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT