ലഹരി ഉപയോഗം: നുണപറഞ്ഞതിന് ഹണ്ടർ ബൈഡൻ കുറ്റക്കാരൻ
വിൽമിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ നുണ പറഞ്ഞതിനു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഇതാദ്യമാണ് ഭരണത്തിലുള്ള യുഎസ് പ്രസിഡന്റിന്റെ മക്കളിലൊരാൾക്കെതിരെ കുറ്റം ചുമത്തുന്നത്. ലഹരിക്കടിമയാണെന്ന കാര്യം മറച്ചുവച്ച് അനധികൃതമായി തോക്കുവാങ്ങിയതിനു പുറമേ

വിൽമിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ നുണ പറഞ്ഞതിനു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഇതാദ്യമാണ് ഭരണത്തിലുള്ള യുഎസ് പ്രസിഡന്റിന്റെ മക്കളിലൊരാൾക്കെതിരെ കുറ്റം ചുമത്തുന്നത്.
ലഹരിക്കടിമയാണെന്ന കാര്യം മറച്ചുവച്ച് അനധികൃതമായി തോക്കുവാങ്ങിയതിനു പുറമേ കലിഫോർണിയയിലെ നികുതി വെട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങളും ഹണ്ടർക്കെതിരെയുണ്ട്. ലഹരിവസ്തുക്കൾക്കായും ആഡംബരക്കാറുകൾക്കായും ലക്ഷങ്ങൾ ചെലവഴിച്ച ഹണ്ടർ 2016 നും 2019 നും ഇടയിൽ അടയ്ക്കേണ്ടിയിരുന്ന 14 ലക്ഷം ഡോളർ നികുതിയിൽ വെട്ടിപ്പു നടത്തിയെന്നാണ് കുറ്റപത്രം. ആരോപണങ്ങളെല്ലാം ഹണ്ടർ നിഷേധിച്ചു. സെപ്റ്റംബർ 5ന് ലൊസാഞ്ചലസിൽ വിചാരണ നടക്കും.
നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരെ ബിസിനസ് തട്ടിപ്പു കുറ്റം ചുമത്തിയതിനു പിന്നാലെയാണ് എതിർസ്ഥാനാർഥിയായ ബൈഡന്റെ മകനെതിരെയും കോടതി വിധി.