ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിനു പുതിയ നേതൃത്വം

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിനു പുതിയ നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിനു പുതിയ നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൻസിൽവേനിയ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിനു പുതിയ നേതൃത്വം. ചെയർമാനായി  സാബു സ്കറിയയും പ്രസിഡന്‍റായി ഡോ. ഈപ്പൻ ഡാനിയൽ, ജനറൽ സെക്രട്ടറിയായി സുമോദ് തോമസ് നെല്ലിക്കാല എന്നിവരും അടുത്ത രണ്ടു വർഷ കാലയളവിലേക്ക്  സംഘടനയ്ക്കു നേതൃത്വം നല്കും. ജൂൺ ഒൻപതിന് ഫിലഡൽഫിയ പമ്പ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഇവരെ കൂടാതെ വൈസ് ചെയർമാൻമാരായി ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, വൈസ് പ്രസിഡന്‍റുമാരായി അലക്‌സ് തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ, സെക്രട്ടറിമാരായി എൽദോ വർഗീസ്, ഷാജി സാമുവൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ ജോയിൻറ്  ട്രഷറർ ഷാജി സുകുമാരൻ, ഫണ്ട് റൈസിങ്  ചെയർമാനായി ജയിംസ് പീറ്റർ, പ്രോഗ്രാം കോർഡിനേറ്റർമാരായി തോമസ് കുട്ടി വർഗീസ്, ഫെയ്ത്ത് എൽദോ,  ഐടി കോർഡിനേറ്റർ സാജൻ വർഗീസ്, അംഗത്വ കോർഡിനേറ്ററായി ജോൺ ചാക്കോ, പി.ആർ. ഒ ബിമൽ ജോൺ എന്നിവരും കമ്മിറ്റി അംഗങ്ങളായി അറ്റോർണി ജോസ് കുന്നേൽ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജെയ്സൺ വർഗീസ്, റിജി ജോർജ്, ജോൺ സാമുവൽ, തോമസ് ചാണ്ടി, ജിജോമോൻ ജോസഫ്, ജോബി ജോൺ, കോര  ചെറിയാൻ, മാർഷൽ വർഗീസ്, ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ, ഗീവറുഗീസ് ജോൺ, സ്റ്റാൻലി ജോർജ്  എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.  റിട്ടേണിങ് ഓഫിസർമാരായ ജീമോൻ ജോർജ്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ  തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ADVERTISEMENT

പ്രസിഡന്‍റായി  തിരഞ്ഞെടുക്കപ്പെട്ട  ഡോ. ഈപ്പൻ ഡാനിയൽ ചങ്ങനാശ്ശേരി  എസ് ബി കോളജിലെ ബിരുദാന്തര പഠനം കേരള സർവകലാശാലയിൽ  റാങ്ക് ജേതാവായി പൂർത്തീകരിച്ച ശേഷം  കേരള സർവകലാശാലയിൽ തന്നെ  പ്രഫസറായി ജോലി ചെയ്തു. അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം  ജീനോമിക്‌സ്, കോർപ്പറേറ്റ് ഐടി മേഖലയിൽ പെൻസിൽവേനിയ സർവകലാശാലയിൽ  ഇപ്പോൾ ജോലി ചെയ്യുന്നു. 

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സുമോദ്  നെല്ലിക്കാല ഫിലഡൽഫിയയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ  നിറസാന്നിധ്യമാണ്. നിലവിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഫിലഡൽഫിയ ചാപ്റ്ററിന്‍റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. 2023 മുതൽ പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്‌പെരിറ്റി ആൻഡ് അഡ്വാൻസ്‌മെന്‍റ് (പമ്പ) എന്ന നോൺ പ്രോഫിറ്റ്  സംഘടനയുടെ പ്രസിഡന്‍റായും പ്രവർത്തിച്ചു വരുന്നു. 

ADVERTISEMENT

ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ചെറിയാൻ 32 വർഷത്തെ സേവനത്തിന് ശേഷം ഫിലഡൽഫിയ സിറ്റിയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് എയർ മാനേജ്‌മെന്‍റ് സർവീസസ് ലബോറട്ടറിയിലെ അഡ്മിനിസ്‌ട്രേറ്റീവ് സയന്‍റിസ്റ്റിന്‍റെ റോളിൽ നിന്ന് അടുത്തിടെ വിരമിച്ചയാളാണ് . 

English Summary:

Indian Overseas Congress Pennsylvania Chapter Gets New Leadership