‘ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു’; അമേരിക്കയിൽ വംശീയ ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
പ്രകോപനമില്ലാതെ നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം നടത്തിയ കേസിൽ എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതിച്ചു.

പ്ലാനോ (ടെക്‌സസ്) ∙ പ്രകോപനമില്ലാതെ നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം നടത്തിയ കേസിൽ എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതിച്ചു. പ്രതിയെ കോളിൻ കൗണ്ടി ജയിലിൽ 40 ദിവസത്തെ തടവിന് കോടതി ശിക്ഷിച്ചു. പ്രതിക്കെതിരെ സ്‌മാർട്ട്‌ഫോണിൽ റെക്കോർഡ് ചെയ്‌ത വിഡിയോ തെളിവായി ഉണ്ടായിരുന്നു.
കേസിന് ആസ്പദമായ സംഭവം 2022 ഓഗസ്റ്റ് 24 ന് സിക്‌സ്റ്റി വൈൻസ് റസ്റ്ററന്‍റിന് സമീപത്തുള്ള പാർക്കിങ്ങിലാണ് നടന്നത്. ഇന്ത്യൻ അമേരിക്കരായ നാല് സുഹൃത്തുക്കൾ പാർക്കിങ് ലോട്ടിലൂടെ നടന്ന് പോകുന്നതിനിടെ പ്രതി "ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു" എന്ന് അലറി. ഇവരെ ആക്രമിക്കുമെന്നും വെടിവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇരുസംഭവങ്ങളിലും താൻ തെറ്റ് ചെയ്തതായി അപ്‌ടൺ കോടതിയിൽ സമ്മതിച്ചു.