കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല; ട്രംപിന്റെ അപ്പീൽ തള്ളി ന്യൂയോർക്ക് സുപ്രീം കോടതി
മാന്‍ഹാട്ടന്‍ ക്രിമിനൽ കോടതി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ അപ്പീൽ ന്യൂയോർക്കിലെ പരമോന്നത കോടതി തള്ളി

ന്യൂയോർക്ക് ∙മാന്‍ഹാട്ടന്‍ ക്രിമിനൽ കോടതി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ അപ്പീൽ ന്യൂയോർക്കിലെ പരമോന്നത കോടതി തള്ളി. കുറ്റക്കാരണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനാണ് ട്രംപ് ശ്രമിച്ചത്.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് പറഞ്ഞു. മാന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഒഴികെയുള്ള സാക്ഷികളെയും കോടതി ജീവനക്കാരെയും പ്രോസിക്യൂട്ടർമാരെയും സംബന്ധിച്ച പരസ്യപ്രതികരണകളും കോടതിയിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പരസ്യപ്പെടുത്തതിനാണ് ട്രംപിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ചതിന് മാന്‍ഹാട്ടന്‍ കോടതി ട്രംപിന് $10,000 പിഴ ചുമത്തിയിരുന്നു.
നേരത്തെ രതിചിത്ര നടിക്കു പണം കൊടുത്തതു മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം നടത്തിയെന്ന കേസിൽ യുഎസ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു ക്രിമിനൽക്കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് കുറ്റക്കാരനെന്നു കണ്ടെത്തുന്നത്. അടുത്ത മാസം 11ന് ഈ കേസിൽ ശിക്ഷ വിധിക്കും.