യുഎസില്‍ ബിരുദം നേടുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്കാന് ട്രംപ് തയാറാകുമോ?
ഹൂസ്റ്റണ്‍∙ കുടിയേറ്റ വിരുദ്ധതയാണ് മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖമുദ്ര. അദ്ദേഹത്തിന്‍റെ പ്രചാരണം തന്നെ കുടിയേറ്റത്തിന്‍റെ ദൂഷ്യഫലങ്ങളെ ചുറ്റിപ്പറ്റിയുമാണ്. എന്നിട്ടും വിദേശത്തു നിന്ന് എത്തി യുഎസില്‍ ബിരുദം നേടുന്ന മുഴുവന്‍ പേര്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം

ഹൂസ്റ്റണ്‍∙ കുടിയേറ്റ വിരുദ്ധതയാണ് മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖമുദ്ര. അദ്ദേഹത്തിന്‍റെ പ്രചാരണം തന്നെ കുടിയേറ്റത്തിന്‍റെ ദൂഷ്യഫലങ്ങളെ ചുറ്റിപ്പറ്റിയുമാണ്. എന്നിട്ടും വിദേശത്തു നിന്ന് എത്തി യുഎസില്‍ ബിരുദം നേടുന്ന മുഴുവന്‍ പേര്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം മിക്കവരെയും അമ്പരപ്പിച്ചു.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ തടയുന്നതില്‍ തന്‍റെ ഭരണകൂടത്തിന്‍റെ റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും, യുഎസ് സർവകലാശാലകളിലെ എല്ലാ വിദേശ ബിരുദധാരികള്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിനെ താന്‍ അനുകൂലിക്കുന്നതായാണ് ഡോണൾഡ് ട്രംപ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയത്.
പ്രസിഡന്‍റ് എന്ന നിലയില്‍ നാല് വര്‍ഷത്തിനിടയില്‍, കോളേജ് വിദ്യാഭ്യാസമുള്ള കുടിയേറ്റക്കാരുടെ പ്രവേശനം വർധിപ്പിക്കുന്നതിനോ യുഎസ് സര്‍വ്വകലാശാലകളില്‍ നിന്ന് ബിരുദം നേടുന്ന എല്ലാ രാജ്യാന്തര വിദ്യാർഥികള്‍ക്കും ഓട്ടോമാറ്റിക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിനോ ട്രംപ് ഒരിക്കലും നിര്‍ദ്ദേശിച്ചിട്ടില്ല. 2020-ല്‍ അവരുടെ പ്രവേശനം നിരോധിക്കുന്നതുള്‍പ്പെടെ, എച്ച്1–ബി വീസ ഉടമകള്‍ക്കും തൊഴില്‍ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റക്കാര്‍ക്കും അദ്ദേഹത്തിന്‍റെ ഭരണകൂടം നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇമിഗ്രേഷന്‍ നയങ്ങളില്‍ തന്‍റെ ഇമിഗ്രേഷന്‍ ഉപദേശകരില്‍ നിന്നും മറ്റ് ഘടകങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന എതിര്‍പ്പ് അറിയാവുന്നതു കൊണ്ടുതന്നെ ട്രംപ് ഈ നിയമം നടപ്പാക്കാൻ സാധ്യതയില്ലെന്ന് കരുതപ്പെടുന്നു.
2024 ജൂണ്‍ 19-ന്, റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡോണൾഡ് ട്രംപ് ഓള്‍-ഇന്‍ എന്ന ഷോയില്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. അമേരിക്കക്കാരുടെ വേതനമോ തൊഴിലോ ഒരിക്കലും വെട്ടിക്കുറയ്ക്കാത്ത കോളേജ് ബിരുദധാരികള്‍ക്ക് മാത്രമേ ഏറ്റവും നന്നായി പരിശോധിച്ച ശേഷം ഇത് ബാധകമാക്കൂ എന്ന് ട്രംപ് ക്യാംപെയ്ൻ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റില്‍ വിശദീകരിച്ചു. നിലവിലെ നിയമമനുസരിച്ച്, ഫെഡറല്‍ ഗവണ്‍മെന്‍റിന് പൊതു ആരോപണങ്ങള്‍ നേരിടുന്നവരെയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ എന്നിവരെ കുടിയേറുന്നതില്‍ നിന്ന് തടയാന്‍ കഴിയും.
കുടിയേറ്റത്തില്‍ ട്രംപിന്‍റെ റെക്കോര്‍ഡ്
തനിക്ക് 'മെറിറ്റ് അടിസ്ഥാനമാക്കിയുള്ള' കുടിയേറ്റം വേണമെന്ന് ഡോണൾഡ് ട്രംപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രസിഡന്‍റ് പദവി വഹിച്ച കാലത്ത് ഏറ്റവും ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരെപ്പോലും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ ട്രംപും അദ്ദേഹത്തിന്‍റെ നിയമിത സംഘവും വലിയ താല്‍പ്പര്യം കാണിച്ചില്ല. കമ്പനികള്‍ക്കും രാജ്യാന്തര വിദ്യാർഥികള്‍ക്കും എച്ച്-1ബി വീസ ഉടമകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധമാണ് ട്രംപ് ഭരണകൂടം നടത്തിയത്.
രാജ്യാന്തര വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാര്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നതിനുള്ള ഏക പ്രായോഗിക മാര്‍ഗം എച്ച്-1 ബി വീസകളാണ്. തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സമയമെടുക്കുന്നതിനാല്‍, വിദേശ പൗരന്മാര്‍ സാധാരണയായി ആദ്യം എച്ച്1–ബി വീസയോ മറ്റ് താല്‍ക്കാലിക പദവിയോ നേടേണ്ടതുണ്ട്. 2017-ല്‍ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം, അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന്‍റെ നയങ്ങള്‍ പ്രാരംഭ ജോലികള്‍ക്കായുള്ള എച്ച്1–ബി അപേക്ഷകള്‍ക്കുള്ള നിഷേധ നിരക്ക് ഗണ്യമായി വർധിപ്പിച്ചിരുന്നു.