വാഷിങ്‌ടൻ∙ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഡോ. മധു നമ്പ്യാര്‍. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും വേറിട്ട വ്യക്തിത്വവുമാണ്. സാമൂഹിക ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയനായ ഡോ. മധു നമ്പ്യാര്‍ നിലവില്‍ ഫോമാ ക്യാപിറ്റല്‍ റീജൻ റീജനല്‍ വൈസ് പ്രസിഡന്‍റാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ∙ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഡോ. മധു നമ്പ്യാര്‍. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും വേറിട്ട വ്യക്തിത്വവുമാണ്. സാമൂഹിക ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയനായ ഡോ. മധു നമ്പ്യാര്‍ നിലവില്‍ ഫോമാ ക്യാപിറ്റല്‍ റീജൻ റീജനല്‍ വൈസ് പ്രസിഡന്‍റാണ്. മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന ഫോമാ ഗ്ലോബല്‍ കണ്‍വന്‍ഷനിലെ മികച്ച കമ്മ്യൂണിറ്റി ലീഡര്‍ പുരസ്‌കാര ജേതാവുമാണ്.

കേരള  അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്‌ടനിന്‍റെ പ്രസിഡന്‍റായിരുന്ന കാലയളവില്‍ നിരവധി പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്താല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവവും ജനകീയമായ പങ്കാളിത്വത്തോടെയും നടപ്പാക്കുമെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു.

ADVERTISEMENT

കാസർകോട് സ്വദേശിയായ ഡോ. മധു നമ്പ്യാര്‍ മെഡിക്കല്‍ ബയോകെമസ്ട്രിയിലാണ്  പിഎച്ച്ഡി നേടിയത്. യുഎസില്‍ എത്തുന്നതിനു മുമ്പ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്‍റര്‍ ഫോര്‍ ബയോ എന്‍ജിനീയറിങ്ങില്‍ ജോലി ചെയ്തു.  ബയോമെഡിക്കല്‍ സയന്‍റിസ്റ്റായ അദ്ദേഹം മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ടെക്‌നോളജി, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍  പോളിസി അഡൈ്വസറായി പ്രവര്‍ത്തിക്കുന്നു.

ഫോമ നാഷണല്‍ കമ്മിറ്റി അംഗം, ക്യാപിറ്റല്‍ റീജൻ സെക്രട്ടറി,  കേരള  അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്‌ടൻ പ്രസിഡന്‍റ്-ഇലക്ട്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഫിനാന്‍ഷ്യല്‍ ചെയര്‍, ഫെസിലിറ്റീസ് ചെയര്‍, പയനിയേഴ്സ് കമ്മിറ്റി, നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിങ്‌ടൻ പ്രസിഡന്‍റ്,  ഡയറക്ടര്‍ ബോര്‍ഡ്, അഡൈ്വസറി ബോര്‍ഡ്, നിലവില്‍ ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍, മാര്‍ലാന്‍ഡ് സ്ട്രൈക്കേഴ്സ് സോക്കര്‍ ക്ലബ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

ADVERTISEMENT

 ഡോ. നമ്പ്യാര്‍ യൂണിഫോംഡ് സര്‍വീസസ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍റിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷണ മികവിനുള്ള ആദ്യ ഫെലോസ് അവാര്‍ഡ്, യൂണിഫോംഡ് സര്‍വീസസ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്‍റെ മെഡിസിനിലെ മികച്ച പേപ്പറിനുള്ള ജോണ്‍ മഹര്‍ അവാര്‍ഡ്, അമേരിക്കന്‍ മിലിട്ടറി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പുരസ്‌കാരം പോള്‍ സിപ്പിള്‍ മെഡല്‍,  എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.