സമുദായത്തില്‍ ഐക്യമാണ് പരമപ്രധാനം: ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്; കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സന്ദേശം.പ്രൗഢമായ ഘോഷയാത്രയോടെ ആരംഭിച്ച കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ്
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്; കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സന്ദേശം.പ്രൗഢമായ ഘോഷയാത്രയോടെ ആരംഭിച്ച കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ്
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്; കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സന്ദേശം.പ്രൗഢമായ ഘോഷയാത്രയോടെ ആരംഭിച്ച കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ്
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്; കെസിസിഎന്‍എ നാഷനല്‍ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സന്ദേശം. പ്രൗഢമായ ഘോഷയാത്രയോടെ ആരംഭിച്ച കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് സമുദായത്തില്‍ ഐക്യമാണ് പരമപ്രധാനമെന്ന് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞത്.
സഭ ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല, എല്ലാ ക്നാനായ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ്. സഭയും സമുദായവും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ഒരു കുടുംബത്തില്‍, സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അടിസ്ഥാന മൂല്യങ്ങള്‍ നിന്ന് അതെല്ലാം പറഞ്ഞുതീര്‍ത്ത് പുതുതലമുറക്ക് നല്ല മാതൃകയാണ് ഓരോ സഭാ വിശ്വാസിയും നല്‍കേണ്ടതെന്നും മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
കെ,സി.സി.എന്‍.എ സമ്മേളനത്തില്‍ കാണുന്ന യുവനിരയുടെ വലിയ സാന്നിധ്യം പ്രതീക്ഷ നല്‍കുന്നതാണ്. യുവതലമുറക്ക് നല്ല സന്ദേശമായിരിക്കണം ഈ കണ്‍വന്‍ഷനില്‍ നിന്നുകിട്ടേണ്ടത്. നമ്മള്‍ നമുക്ക് വേണ്ടി ജീവിച്ചാല്‍ നമ്മളെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഒരു മരത്തിന്റെ വളര്‍ച്ചയില്‍ വളവ് ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ നമ്മള്‍ ശ്രമിക്കും. ശ്രമം പരാജയപ്പെട്ടാല്‍ ആ മരം വളഞ്ഞുതന്നെ വളരും. വളര്‍ന്നുകഴിഞ്ഞാല്‍ ആ വളവ് പരിഹരിക്കാനും ആകില്ല. അതിനാല്‍ ചര്‍ച്ചകളിലൂടെ പരിഹാരങ്ങള്‍ കണ്ടെത്തി ഐക്യത്തോടെ മുന്നോട്ടുപോകാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണമെന്നും അതാണ് ക്നാനായ സമുദായത്തിന്റെ കരുത്തിന് അനുഗ്രഹമാവുക എന്നും മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സാന്‍ അന്റോണിയോയിലെ കണ്‍വന്‍ഷനില്‍ വലിയ സന്തോഷത്തോടെയാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സി.സി.എന്‍.എ പുതിയ ചരിത്രമാണ് സാന്‍ അന്റോണിയോയില്‍ കുറിച്ചിരിക്കുന്നതെന്ന് കണ്‍വന്‍ഷനിലെ ആമുഖ പ്രസംഗത്തില്‍ പ്രസിഡന്റ് ഷാജി എടാട്ട് അഭിപ്രായപ്പെട്ടു. പൂര്‍വ്വികരുടെ പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇന്ന് ക്നാനായ സമുദായം അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍. പൂര്‍വ്വികരുടെ സംഭാവനകള്‍ ഒരിക്കലും മറന്നുപോകരുത്. കെ.സി.സി.എന്‍.എ സാന്‍ അന്റോണിയോ കണ്‍വന്‍ഷനെ കൂടൂതല്‍ ശ്രദ്ധേയമാക്കുന്നത് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യം തന്നെയാണ്. കെ.സി.സി.എന്‍.എയുടെ നേതൃനിരയിലേക്ക് പുതുതലമുറ ഇനി കടന്നുവരണം. സംഘടനയെയും സമുദായത്തെയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഭാവിയിലും കഴിയണമെന്നും ഷാജി എടാട്ട് പറഞ്ഞു.
ക്നാനായക്കാരനായതില്‍ അഭിമാനിക്കുന്നു എന്ന് മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ജെ. ഇലക്കാട്ട് പറഞ്ഞു. തന്റെ പൊതു ജീവിതം ആരംഭിച്ചത് ഷിക്കാഗോയില്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്തസ്സുള്ള ക്നാനായക്കാരനായാണ് താന്‍ ഇന്നും ജീവിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത പ്രശസ്ത സിനിമാതാരം ലാലു അലക്സ് പറഞ്ഞു. സിനിമയില്‍ ഇന്നത്തെ നിലയിലേക്ക് എത്താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ഒരുപാട് കാലമെടുത്തു സിനിമയില്‍ ചുവടുകള്‍ കണ്ടെത്താന്‍. നാല്പത് വര്‍ഷത്തോളമായി ജനങ്ങള്‍ അംഗീകരിക്കുന്ന നടനായി തുടരാന്‍ സാധിച്ചു. കെ.സി.സി.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കുക എന്നത് എല്ലാകാലത്തെയും ആഗ്രഹമായിരുന്നു. ഇത്തവണ അതിനുള്ള ഭാഗ്യമാണ് തനിക്കുണ്ടായത്. കെ.സി.സി.എന്‍.എ വേദിയില്‍ സന്തോഷത്തിന്റെ ഹൃദയത്തുടിപ്പുമായാണ് താന്‍ നില്‍ക്കുന്നതെന്നും ലാലു അലക്സ് പറഞ്ഞു.
കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന സാന്‍ അന്റോണിയോ ചാപ്റ്റര്‍ പ്രസിഡന്റ് ഷീജ വടക്കേപറമ്പില്‍ സ്വാഗതം ആശംസിച്ചു. സാന്‍ അന്റോണിയോ കൗണ്‍സില്‍ വുമണ്‍ മെലീസ കാബലോ ഹാവ്ഡേ, കൺവെൻഷൻ ചെയർമാൻ ജറിൻ കുര്യൻ പടപ്പമാക്കിൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സന്‍ പുറയംപള്ളിൽ, ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമരപ്പള്ളില്‍, ജോ. സെക്രട്ടറി ജോബിൻ കക്കാട്ടിൽ, ട്രഷറർ സാമോൻ പല്ലാട്ടുമഠം, ഷിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ഡാലസ്-സാൻ അന്റോണിയോ ആർവിപി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേൺ റീജീയൺ ആർവിപി ജോസ് പുത്തൻപുരയിൽ, ഹൂസ്റ്റൺ ആർവിപി അനൂപ് മ്യാൽക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആർവിപി അലക്സ് പുല്ലുകാട്ട്, ന്യൂയോർക്ക് ആര്‍.വി.പി ജെയിംസ് ആലപ്പാട്ട്, അറ്റ്ലാന്റ - മയാമി ആർവിപി ലിസി കാപറമ്പിൽ, കാനഡ ആർവിപി ലൈജു ചേന്നങ്കാട്ട്, നോർത്ത് ഈസ്റ്റ് റീജീയൺ ആർവിപി ജോബോയ് മണലേൽ, താമ്പ ആർവിപി ജെയിംസ് മുകളേൽ, കെസിഡബ്ള്യുഎഫ്എൻഎ പ്രസിഡന്റ് പ്രീന വിശാഖന്തറ, കെസിവൈഎൽഎൻഎ പ്രസിഡന്റ് രേഷ്മ കാരകാട്ടിൽ, കെസിവൈഎൻഎ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റുമാരായ ജയിൻ മാക്കിൽ, സിറിൽ തൈപറമ്പിൽ, എബ്രഹാം പെരുമണശേരിൽ, വിനീത് കടുതോടിൽ, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേരില്‍, ഫിലിപ്സ് ജോർജ് കൂട്ടച്ചാംപറമ്പില്‍, ഡൊമിനിക് ചക്കൊണാല്‍, ഷിബു ഓളിയിൽ, സജി മരങ്ങാട്ടിൽ, ജോണി ചക്കാലക്കൽ, സിറിൽ തടത്തിൽ, ജോൺ വിലങ്ങാട്ടുശ്ശേരിൽ, ജോസ് വെട്ടുപാറപ്പുറത്ത്, ജിത്തു തോമസ് പഴയപുരയില്‍, കിരൺ എലവുങ്കല്‍, സന്തോഷ് പടിഞ്ഞാറേ വാരിക്കാട്ട്, കുര്യൻ ജോസഫ് തൊട്ടിയില്‍, തോമസ് മുണ്ടക്കൽ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജോബിന്‍ കക്കാട്ടില്‍, നയോമി മാന്തുരുത്തില്‍ എന്നിവര്‍ എംസിമാരായിരുന്നു.
വാർത്ത ∙ ബിജു കിഴക്കേക്കൂറ്റ്