അമേരിക്കൻ മലയാളി സംഘടനയായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ

അമേരിക്കൻ മലയാളി സംഘടനയായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലയാളി സംഘടനയായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലയാളി  സംഘടനയായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ മാസാചരണത്തിന് നടന്ന രാമായണ പാരായണ ശുഭാരംഭം  സംഗീതജ്ഞൻ കാവാലം ശ്രീകുമാർ നിർവഹിച്ചു.

  കാവാലം ശ്രീകുമാർ രാമായണപാരായണ യജ്‌ഞം ഉദ്ഘാടനം ചെയ്തു.  രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ് എന്നും  കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഹൈന്ദവസംസ്കൃതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണെ ന്നും മന്ത്രയുടെ അദ്ധ്യക്ഷൻ ശ്യം ശങ്കർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. സംഘര്‍ഷഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തും അകറ്റാമെന്ന് രാമായണം ഉദ്ബോദിപ്പിക്കുന്നു എന്ന് ആചാര്യൻ ശ്രീ ഹരി ശിവരാമൻ പറഞ്ഞു.

ADVERTISEMENT

ഈ വർഷത്തെ രാമായണപാരായണ യജ്‌ഞത്തിൽ പങ്കെടുക്കുവാൻ വളരെ അധികം ഭക്തർ പങ്കുചേർന്നിരുന്നു. അടുത്ത 31 ദിവസങ്ങളിൽ മന്ത്ര വെർച്യുൽ ആയി സംഘടിപ്പിക്കുന്ന രാമായണ പാരായണത്തിൽ എല്ലാ നല്ലവരായ സത് ജനങ്ങളും പങ്കെടുക്കണം എന്ന് ശ്രീ ശ്യം ശങ്കർ അഭ്യർത്ഥിച്ചു.

രാമായണ പാരായണ യജ്‌ഞം ഉദ്ഘാടനം ചെയ്ത ശ്രീ കാവാലം ശ്രീകുമാറിനും, രാമായണ പാരായണത്തിനു നേതൃത്വം നൽകിയ എല്ലാവർക്കും, ശുഭാരംഭത്തിനു നേതൃത്വം നൽകിയ എല്ലാവർക്കും പങ്കെടുത്ത എല്ലാവർക്കും ജനറൽ സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ  നന്ദി പ്രകാശിപ്പിച്ചു.
വാർത്ത ∙ ആനന്ദ് പ്രഭാകർ

English Summary:

Mantra: Month of Ramayana begins

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT