തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതം വേദിയിൽ: ’എഴുത്തച്ഛൻ’ നാടകം 20ന് ഡാലസിൽ
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതം വേദിയിലെത്തുന്നു.
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതം വേദിയിലെത്തുന്നു.
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതം വേദിയിലെത്തുന്നു.
ഡാലസ് ∙ മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതം വേദിയിലെത്തുന്നു. 'എഴുത്തച്ഛൻ' എന്ന പേരിലുള്ള നാടകം നാളെ (ജൂലൈ 20) വൈകുന്നേരം 7:30 ന് കൊപ്പേലിലെ സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും. സെന്‍റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്‍റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച ഡാലസ് ഭരതകലാ തിയറ്റഴ്സാണ് നാടകം അവതരിപ്പിക്കുന്നത്.
പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണൻ രചിച്ച "തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന നോവലിനെ ആധാരമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. ശ്രേഷ്ഠമായ മലയാള ഭാഷ നമുക്ക് സമ്മാനിച്ച എഴുത്തച്ഛൻ അനുഭവിച്ച ത്യാഗങ്ങളും സമർപ്പണങ്ങളും നാടകത്തിലൂടെ കാണികൾക്ക് അനുഭവിക്കാൻ സാധിക്കും. ജൂലൈ 19 മുതൽ 29 വരെയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.