ഷോർട്സ് ധരിച്ച് ട്രംപും ബൈഡനും ; ന്യൂയോര്‍ക്ക് മാസികയുടെ കവർ പേജ് വിവാദത്തിൽ
ഹൂസ്റ്റണ്‍∙ ന്യൂയോര്‍ക്ക് മാസികയുടെ പുതിയ ഹെല്‍ത്ത് ഇഷ്യു കവർ വിവാദത്തിൽ. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, പ്രസിഡന്‍റ് ജോ ബൈഡൻ എന്നിവരുടെ മുഖചിത്രമായിട്ടാണ് ഇത്തവണ ഹെല്‍ത്ത് ഇഷ്യു പ്രസിദ്ധീകരിച്ചിരുന്നത്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ഇരുവരുടെയും പ്രായമാണ്

ഹൂസ്റ്റണ്‍∙ ന്യൂയോര്‍ക്ക് മാസികയുടെ പുതിയ ഹെല്‍ത്ത് ഇഷ്യു കവർ വിവാദത്തിൽ. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, പ്രസിഡന്‍റ് ജോ ബൈഡൻ എന്നിവരുടെ മുഖചിത്രമായിട്ടാണ് ഇത്തവണ ഹെല്‍ത്ത് ഇഷ്യു പ്രസിദ്ധീകരിച്ചിരുന്നത്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ഇരുവരുടെയും പ്രായമാണ് എന്നത് പരിഗണിച്ചായിരുന്നു ഈ തീരുമാനം.
ഡോണൾഡ് ട്രംപിന്‍റെയും പ്രസിഡന്‍റ് ജോ ബൈഡന്‍റെയും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് മാസിക തങ്ങളുടെ മുഖചിത്രമായി തിരഞ്ഞെടുത്തത്. ഷോർട്സ് ധരിച്ച ഇരുവരും മെഡിക്കല്‍ സ്‌കെയിലില്‍ നിൽക്കുന്ന ചിത്രം അനുചിതവും അധാര്‍മികവുമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം രണ്ടു പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെയും പ്രായത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള വിശദാംശമാണെന്നാണ് മാഗസിന്‍റെ വാദം. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ള വിഷയമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സമൂഹ മാധ്യമ ഉപയോക്താക്കളും വിമര്‍ശകരും ഫോട്ടോയ്ക്കെതിരെ രോഷം പ്രകടിപ്പിച്ചു രംഗത്തുവന്നു. ഇത് ഇരുവരെയും അപമാനിക്കുന്നതിനു തുല്യാണെന്നാണ് ഇവരുടെ വാദം.
ന്യൂയോര്‍ക്ക് മാഗസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിവാദ മുഖചിത്രം ഉള്‍പ്പെടുത്തി. ചിത്രത്തിന് ആയിരക്കണക്കിന് ലൈക്കുകളും കമന്‍റുകളും ലഭിച്ചെങ്കിലും ഭൂരിപക്ഷം സമൂഹ മാധ്യമ ഉപയോക്താക്കളും രോഷം പ്രകടിപ്പിക്കുയാണ് ഉണ്ടായത്.എന്തായാലും ബൈഡന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ മാഗസിന്‍റെ കവര്‍ കാരണമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ മത്സരക്കുന്നതിൽ പുനര്‍വിചിന്തനം ചെയ്യണമെന്നുള്ള ഡെമോക്രാറ്റുകളുടെ ശക്തമായ ആവശ്യം പ്രസിഡന്‍റ് ജോ ബൈഡന്‍ പരിഗണിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമോ എന്ന് അദ്ദേഹം ഏറെ ഗൗരവമായി ആലോചിക്കുന്നു എന്നാണ് വിവരം. ഈ വാരാന്ത്യത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ബൈഡന്‍റെ നീക്കം.