ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് നോമിനിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചതോടെ വിമർശനങ്ങളും ഉയരുകയാണ്.

ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് നോമിനിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചതോടെ വിമർശനങ്ങളും ഉയരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് നോമിനിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചതോടെ വിമർശനങ്ങളും ഉയരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിൽവോക്കി ∙ ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് നോമിനിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചതോടെ വിമർശനങ്ങളും ഉയരുകയാണ്. മാധ്യമങ്ങളുടെ ഒരു വിഭാഗം ട്രംപിനെതിരെ  ഉന്നിയിച്ച വിമർശനങ്ങൾ നിലവിൽ ജെ ഡി വാൻസിനെതിരെയാണ് ഉന്നിയിക്കുന്നത്. വൈസ് പ്രസിഡന്‍റ് നോമിനിയായി പ്രഖ്യാപിച്ച വേളയിൽ വാൻസ് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചാണ് ഇവ അർധ സത്യങ്ങളോ നുണയോ ആണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

39 വയസ്സുകാരാനായ വാൻസ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്‍റമാരുടെ പട്ടികയിലായിരിക്കും ഇടം നേടുക. 2022 ലാണ് വാൻസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദാരിദ്ര്യത്തിൽ വളർന്ന ബാല്യവും ലഹരിമരുന്നിന് അതിജീവിച്ചു ജീവിതവിജയം നേടുന്നതിനെക്കുറിച്ച് എഴുതിയ 'ഹിൽബിലി എലിജി' എന്ന ഓർമ്മകുറിപ്പുകളിലൂടെയാണ് ജെ ഡി വാൻസ് പ്രശസ്തനാകുന്നത്. 

ADVERTISEMENT

തൊഴിലാളികളുടെ വേതനത്തിൽ വൻ വർധനയുണ്ടായത് ട്രംപ് അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് ജെ ഡി വാൻസ് അഭിപ്രായപ്പെട്ടിരുന്നു. ട്രംപ് ഭരണത്തിൽ  വേതനത്തിൽ കാര്യമായ വ്യത്യാസം ഒന്നും വന്നില്ലെന്ന് വിമർശകർ പറയുന്നു.  ട്രംപ് ഭരണകാലത്ത്  മുൻപുള്ള അഞ്ചു ദശാബ്ദ കാലത്തേക്കാൾ തൊഴിലില്ലായ്മ കൂടി. ബൈഡൻ അധികാരത്തിലെത്തിയിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ട്രംപ് ഭരണകാലത്ത് വിലക്കയറ്റം മാത്രമാണ് വർധിച്ചതെന്ന് വിമർശകർ അവകാശപ്പെട്ടു.

ജോ ബൈഡൻ ദുരിതം വിതച്ച ഇറാക്ക് ആക്രമണത്തെ പിന്താങ്ങി. ട്രംപ് ഇതിനെ കുറിച്ച് പറഞ്ഞത് ശരിയാണെന്നു കാലം തെളിയിച്ചു. ഇത് അർധ സത്യമാണെന്നാണ് വിമർശകരുടെ അഭിപ്രായം. 2002 ൽ അന്നത്തെ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷ് യു എൻ സെക്യൂരിറ്റി കൗൺസിൽ ഇറാഖിനെതിരെ പാസ്സാക്കിയ പ്രമേയത്തിൽ ആവശ്യമാണെങ്കിൽ സൈനിക ബലം ഇറാഖിനെതിരെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. ഈ  വാദം ഉയർത്തിയാണ് ഇറാക്ക് യുദ്ധം ആരംഭിച്ചത്.

ADVERTISEMENT

 2003 മാർച്ചിൽ യു എസ്‌ ഇറാഖിനെ ആക്രമിച്ചു, 2011 വരെ ഉപരോധം തുടർന്നു. ബുഷ് ഭരണകൂടത്തിന്‍റെ നയത്തെ 2003 ജൂലൈയിൽ ബൈഡൻ വിമർശിച്ചു, യു എസ്‌ യുദ്ധത്തിൽ ഏർപ്പെട്ടത് വളരെ നേരത്തെ ആണെന്ന് പറഞ്ഞു. ആവശ്യമായ ട്രൂപ്പുകളോ വിദേശ രാജ്യങ്ങളുടെ പിന്തുണയോ ഇല്ലാതെ യുദ്ധത്തിന് പോയത് ബൈഡൻ വിമർശിച്ചു. വാൻസ്‌ പറഞ്ഞത് ട്രംപ് നിലപാട് ഈ പ്രശ്നത്തിൽ ശരി ആയിരുന്നു, ബൈഡന്‍റെ നിലപാട് തെറ്റായിരുന്നു എന്നാണ്. എന്നാൽ ട്രംപും ഇറാക്ക് യുദ്ധത്തെ ആദ്യം പിന്തുണച്ചിരുന്നു, പിന്നീടാണ് എതിർത്തത്‌ എന്നാണ് വിമർശകർ വാൻസിനെ തിരുത്തുന്നത്.

English Summary:

Ever Since Trump Nominated JD Vance, a Section of the Media has been Criticizing Trump and Vance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT