മുങ്ങിമരണം: പീറ്റർബറോയിൽ ഐവൈസി ബോധവൽക്കരണം
പീറ്റർബറോ ∙ ദിവസങ്ങൾക്കിടെ രണ്ട് വിദ്യാർഥികളുടെ ദാരുണമായ അന്ത്യത്തിന് സാക്ഷ്യം വഹിച്ച പീറ്റർബ്റോയിൽ ഇന്റർനാഷനൽ യൂത്ത് കാനഡ ജലസുരക്ഷാ ബോധവത്കരണം ഒരുക്കി. ജലസുരക്ഷാ നടപടികൾ വർധിപ്പിക്കേണ്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഗമം. പീറ്റർബറോ പൊലീസ്, ന്യൂ കനേഡിയൻ സെന്റർ, ഫ്ലെമിംഗ് കോളജ് വിദ്യാർത്ഥി നേതാക്കൾ

പീറ്റർബറോ ∙ ദിവസങ്ങൾക്കിടെ രണ്ട് വിദ്യാർഥികളുടെ ദാരുണമായ അന്ത്യത്തിന് സാക്ഷ്യം വഹിച്ച പീറ്റർബ്റോയിൽ ഇന്റർനാഷനൽ യൂത്ത് കാനഡ ജലസുരക്ഷാ ബോധവത്കരണം ഒരുക്കി. ജലസുരക്ഷാ നടപടികൾ വർധിപ്പിക്കേണ്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഗമം. പീറ്റർബറോ പൊലീസ്, ന്യൂ കനേഡിയൻ സെന്റർ, ഫ്ലെമിംഗ് കോളജ് വിദ്യാർത്ഥി നേതാക്കൾ എന്നിവർക്ക് പുറമെ രാജ്യാന്തര വിദ്യാർത്ഥികളും പങ്കാളികളായി. അടുത്തിടെ മുങ്ങിമരിച്ച അലിൻ രാജ്, വിഷ്ണു, ജാഷ് പട്ടേൽ എന്നിവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കോളജുകളോട് അഭ്യർത്ഥിച്ചു.
ഇത്തരം അപകടസാധ്യതകളെക്കുറച്ചു ബോധവൽക്കരണം നടത്തുന്നതിനൊപ്പം ഭാവിയിൽ ദുരന്തങ്ങൾ തടയുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. വിദ്യാർത്ഥികളും കോളേജ്, കമ്മ്യൂണിറ്റി, സർക്കാർ തലങ്ങളിലുള്ളവരും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നിർദേശങ്ങൾ ഉയർന്നു. .കോളജുകൾ ഓറിയൻ്റേഷൻ പ്രോഗ്രാമുകളിൽ ജലസുരക്ഷാ അവബോധം നിർബന്ധമാനാമെന്നും നിർദ്ദേശമുയർന്നു. ഇത്തരം അപകടസാഹചര്യങ്ങളിൽ കോളജ് അധികാരികൾ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ദുരന്തങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങൾ ഇന്റർനാഷണൽ യൂത്ത് കാനഡ തുടരമെന്നു സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: info@internationalyouth.ca