രിത്രത്തിലാദ്യമായി ഫിലഡൽഫിയയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും കൂടിച്ചേരലിന് വേദിയൊരുക്കിക്കൊണ്ട് ഈ മാസം 28 ന് ഇന്ത്യൻ കിസ്ത്യ൯ ഡേ ആഘോഷം നടക്കുന്നു.

രിത്രത്തിലാദ്യമായി ഫിലഡൽഫിയയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും കൂടിച്ചേരലിന് വേദിയൊരുക്കിക്കൊണ്ട് ഈ മാസം 28 ന് ഇന്ത്യൻ കിസ്ത്യ൯ ഡേ ആഘോഷം നടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ചരിത്രത്തിലാദ്യമായി ഫിലഡൽഫിയയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും കൂടിച്ചേരലിന് വേദിയൊരുക്കിക്കൊണ്ട് ഈ മാസം 28  ന് ഇന്ത്യൻ  കിസ്ത്യ൯ ഡേ ആഘോഷം നടക്കുന്നു. വൈകിട്ട് അഞ്ച്  മണിക്ക് സിറോ മലബാര്‍ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് പുരോഹിതരും വിശ്വാസികളും പങ്കെടുക്കും.

വിവിധ ചർച്ചുകൾ അവതരിപ്പിക്കുന്ന ക്വയർ‌, വേദ പാരായണം, ഉപകരണ സംഗീതം, സ്കിറ്റ് എന്നിവ ഉണ്ടായിരിക്കും. മലയാളം ചർച്ചുകൾക്കു പുറമെ ഗുജറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി  ചർച്ചുകളും, വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യയിലെ ആരോഗ്യരംഗത്തെ ക്രൈസ്തവ സംഭാവനകൾ എന്ന വിഷയത്തിൽ ഡോ. ആൽവിൻ ജോസഫ് പ്രബന്ധം അവതരിപ്പിക്കും. വിവിധ  സഭകളിലെ ബിഷപ്പുമാർ, ജനപ്രതിനിധി സഭകളിലെ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ,  ഇന്ത്യൻ സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

ADVERTISEMENT

ഭാരതീയ ഭക്ഷ്യ വൈവിധ്യം വിളിച്ചോതുന്ന ഫെലോഷിപ് ഡിന്നറിനു പുറമെ പരിപാടിയിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. റവ.ഫാ.എം.കെ.  കുര്യാക്കോസ് (ചെയർമാൻ), പാസ്റ്റർ പി.സി. ചാണ്ടി (വൈസ് ചെയർമാൻ), ബിമൽ ജോൺ  (പ്രസിഡന്റ്), പോൾ വർക്കി (സെക്രട്ടറി)  എന്നിവർ നേതൃത്വം. ഓർഗനൈസിങ് കമ്മിറ്റയാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്.  തോമസുകുട്ടി വർഗീസ്, സാം തോമസ്, ഫെയ്ത് എൽദോ എന്നിവർ പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്റർമാരായി  പ്രവർത്തിക്കുന്നു. എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ എന്ന രാജ്യാന്തര സംയുക്ത ക്രൈസ്തവ സംഘടനയാണ് പരിപാടിയുടെ ഏകോപന ചുമതല നിർവഹിക്കുന്നത്.

English Summary:

Indian Christian Day Celebration in Philadelphia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT