ക്നാനായ സമുദായം അതിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കണം: കുര്യാക്കോസ് മാർ സേവേറിയോസ്
ലോകത്ത് എവിടെയാണെങ്കിലും ക്നാനായ സമുദായം അതിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും മാതൃരാജ്യം മറക്കാതിരിക്കുകയും വേണമെന്ന് ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ക്നാനായക്കാരോട് ആഹ്വാനം ചെയ്തു.

ഡാലസ്∙ ലോകത്ത് എവിടെയാണെങ്കിലും ക്നാനായ സമുദായം അതിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും മാതൃരാജ്യം മറക്കാതിരിക്കുകയും വേണമെന്ന് ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ക്നാനായക്കാരോട് ആഹ്വാനം ചെയ്തു. നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റിയുടെ നാല് ദിവസം നീണ്ടുനിന്ന വാർഷിക സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിൽ ഫോസ്ക്കോ ഹോട്ടൽ കൺവെൻഷൻ സെന്‍ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റി പ്രസിഡന്‍റ് ജിജി ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു. ക്നാനായ സമുദായ സെക്രട്ടറി റ്റി. ഓ ഏബ്രാഹാംതോട്ടത്തിൽ, വെരി റവ പ്രസാദ് കോർ എപ്പിസ്കോപ്പ എന്നിവരും സംസാരിച്ചു.
സമ്മേളനത്തിൽ ഫാ. മർക്കോസ് ചാലു പറമ്പിൽ, ഡി. അജിഷ് പഴയാറ്റ്, ഫാ. റെന്നി ഏബ്രാഹാം കിഴക്കേതിൽ, ഫാ. ബിജു ആരമ്മാം മുട്ടിൽ തോമസുകുട്ടി തേവരും മുറിയിൽ സാബു കണ്ണാട്ടിപ്പുഴ ടിജു തോട്ടുപുറത്തെ, ബാലു മാലത്തുശ്ശേരി, മിനു ഇരണക്കൽ, തോമസ് ചാലു പറമ്പിൽ, പി.എ.ഏപ്രാഹാം കുഴിക്കണ്ടത്തിൽ എന്നിവരും പ്രസംഗിച്ചു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വർണ്ണശബളമായ റാലിയും നടന്നു.