ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെന്റ് ജെയിംസ് ടീം
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോക്സ് ഇടവക. ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വർഷം തോറും നടത്തി വരാറുള്ള ബൈബിൾ ക്വിസ് മത്സരം ഈ വർഷം സെന്റ് തോമസ് സിഎസ്ഐ ഗ്രേറ്റർ ഹുസ്റ്റൺ ദേവാലയത്തിൽ വെച്ച് ജൂൺ മാസം 23ന് ഞായറാഴ്ച 3 മണി മുതൽ 5 മണി വരെ നടത്തപെട്ടു.

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോക്സ് ഇടവക. ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വർഷം തോറും നടത്തി വരാറുള്ള ബൈബിൾ ക്വിസ് മത്സരം ഈ വർഷം സെന്റ് തോമസ് സിഎസ്ഐ ഗ്രേറ്റർ ഹുസ്റ്റൺ ദേവാലയത്തിൽ വെച്ച് ജൂൺ മാസം 23ന് ഞായറാഴ്ച 3 മണി മുതൽ 5 മണി വരെ നടത്തപെട്ടു.
മത്സരത്തിൽ രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയും, മുന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവകയും സ്വന്തമാക്കി. റവ ഫാ. ഡോ ഐസക്ക് ബി പ്രകാശ്, റവ. ബിന്നി തോമസ് എന്നിവരായിരുന്നു ക്വിസ് മാസ്റ്റേഴ്സ്.
ഒന്നാം സ്ഥാനം നേടിയ ഇടവകയ്ക്ക് ജോയേൽ മാത്യു ചാമ്പ്യൻസ് മോർഗജ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ഇടവകയ്ക്കു റോബിൻ ആൻഡ് ഡോ. അന്ന ഫിലിപ്പ് സ്പോണ്സർ ട്രോഫിയും, മുന്നാം സ്ഥാനം നേടിയ ഇടവകയ്ക്കു ചെറു കാട്ടൂർ ഫാമിലി സ്പോണ്സർ ചെയ്ത ട്രോഫിയും സമ്മാനിച്ചു.
ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം റവ. ഫാ. ബിന്നി ഫിലിപ്പ് നിർവഹിച്ചു. ഐസിഇസിഎച് പ്രോഗ്രാം കോർഡിനേറ്റർ സിമ്മി തോമസ് സ്വാഗതമാശംസിച്ചു. ഐസിഇസിഎച് പിആർഓ ജോൺസൻ ഉമ്മൻ നന്ദി പ്രകാശനം ചെയ്തു. കമ്മറ്റി ഭാരവാഹികളായ നൈനാൻ വീട്ടിനാൽ എബ്രഹാം തോമസ്, ഡോ. അന്ന ഫിലിപ്പ് , എന്നിവർ നേതൃത്വം നൽകി. പത്തു ഇടവകകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.