ട്രംപിനെതിരെ 'ബൈഡനെക്കാള്‍ മികച്ചത്' കമലാ ഹാരിസ്?
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്‍ റീറണ്ണിന് ഇല്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം അഭിപ്രായ സര്‍വേകള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്‍ റീറണ്ണിന് ഇല്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം അഭിപ്രായ സര്‍വേകള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്‍ റീറണ്ണിന് ഇല്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം അഭിപ്രായ സര്‍വേകള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്‍ റീറണ്ണിന് ഇല്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം അഭിപ്രായ സര്‍വേകള്‍ ഒന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ ബൈഡന്‍ പിന്‍വാങ്ങുന്നതിനുള്ള സമ്മര്‍ദം ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടു കൂടിയതിനു പിന്നാലെ ഇതുസംബന്ധിച്ച് ചില സര്‍വേകള്‍ നടക്കുകയും അതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തു. ഇതെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നതാണ് കൗതുകകരം.
ബൈഡന്റെ പിന്‍വാങ്ങലിനെ പ്രതിഫലിപ്പിക്കുന്ന പുതിയ വോട്ടെടുപ്പ് ഇതുവരെ നടന്നിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മോശം സംവാദ പ്രകടനത്തെത്തുടര്‍ന്ന് നടത്തിയ സര്‍വേകള്‍ കാണിക്കുന്നത് റിപ്പബ്ലിക്കന്‍ നോമിനി ഡൊണാള്‍ഡ് ട്രംപിനെതിരെ പിടിച്ചു നില്‍ക്കാന്‍ കമലാ ഹാരിസിന് കഴിയുമെന്നു തന്നെയാണ്. ട്രംപുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമലാ ഹാരിസിന്റെ പോളിങ് നമ്പറുകള്‍ ബൈഡനൊപ്പമോ ചിലപ്പോള്‍ അതിനു മുകളിലോ ആണ്.
ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനേഷനില്‍ അവര്‍ വ്യക്തമായ മുന്‍നിരക്കാരിയായി ഉയര്‍ന്നുവരുന്നതിന് മുമ്പ് നടന്ന സര്‍വേകളായിരുന്നു ഇത്. മാറിയ സാഹചര്യത്തില്‍ ഇതു കൂടുതല്‍ മെച്ചപ്പെടാനുള്ള സാധ്യതയാണുള്ളത്. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ സാധാരണയായി ട്രംപിനേക്കാള്‍ പിന്നിലാണെങ്കിലും, ഹാരിസിന്റെ നില അല്‍പ്പം മെച്ചപ്പെട്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍, അവര്‍ ട്രംപിനും മുന്നിലാണ്. കൂടാതെ, സമീപകാല വോട്ടെടുപ്പുകളില്‍ മറ്റ് സാധ്യതയുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെയും ഹാരിസ് മറികടന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
ചര്‍ച്ചയ്ക്ക് ശേഷം രാജ്യവ്യാപകമായി നടത്തിയ ഫോക്‌സ് ന്യൂസ് സര്‍വേയില്‍ വോട്ട് ചെയ്ത ആളുകളില്‍ ജോ ബൈഡനെക്കാളും കമലാ ഹാരിസിനേക്കാളും ഒരു പോയിന്റ് കൂടുതലുമായി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നു.
∙ കമലാ ഹാരിസ് വേഴ്‌സസ് ഡൊണാള്‍ഡ് ട്രംപ്
ഹാരിസിന്റെ സാധ്യതകള്‍ മെച്ചപ്പെടുന്നതിനിടെ ബൈഡന്റെ ആരോഗ്യത്തെ നിരന്തരം ആക്രമിക്കുന്നതിലൂടെയും രാജി ആവശ്യപ്പെടുന്നതിലൂടെയും ഡൊണാള്‍ഡ് ട്രംപ് സ്വന്തം സാധ്യതകളെ മുറിവേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പലരും വിശ്വസിക്കുന്നു. ചില സര്‍വേകളില്‍ ഹാരിസ് ബൈഡനെക്കാള്‍ 1 അല്ലെങ്കില്‍ 2 പോയിന്റിന് അല്‍പ്പം മുന്നിലാണെന്ന് സമീപകാല സര്‍വേകള്‍ വെളിപ്പെടുത്തുന്നു, എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ അവര്‍ ഇപ്പോഴും ട്രംപിനെക്കാള്‍ പിന്നിലാണ്.
അടുത്തിടെ, ട്രംപിന്റെ വെടിവയ്പ്പിന് ശേഷം നടത്തിയ ഒരു റോയിട്ടേഴ്സ് വോട്ടെടുപ്പ് കാണിക്കുന്നത് ബൈഡനും ഹാരിസും ട്രംപിനൊപ്പം കട്ടയ്ക്ക് ആണെന്നാണ്. പക്ഷേ, ധാരാളം ആളുകള്‍ ബൈഡന് തന്റെ ജോലി ചെയ്യാന്‍ വളരെ പ്രായമാണെന്ന് കരുതുന്നു. പോള്‍ ചെയ്തവരില്‍ 69% പേരും അങ്ങനെയാണ് പ്രതികരിച്ചത്.
പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നിവിടങ്ങളിൽ നടന്ന വോട്ടെടുപ്പില്‍, കമല ഹാരിസ് ജോ ബൈഡനെ 2 പോയിന്റിന് പിന്നിലാക്കിയിരുന്നു.