2 വിദ്യാർഥികളുടെ സ്റ്റാർട്ടപ്പിനെ ആഗോള ഇന്റർനെറ്റ് സ്ഥാപനമാക്കി വളർത്തിയതിനു പിന്നിൽ സൂസന്റെ മാർക്കറ്റിങ് മികവുണ്ട്.

2 വിദ്യാർഥികളുടെ സ്റ്റാർട്ടപ്പിനെ ആഗോള ഇന്റർനെറ്റ് സ്ഥാപനമാക്കി വളർത്തിയതിനു പിന്നിൽ സൂസന്റെ മാർക്കറ്റിങ് മികവുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2 വിദ്യാർഥികളുടെ സ്റ്റാർട്ടപ്പിനെ ആഗോള ഇന്റർനെറ്റ് സ്ഥാപനമാക്കി വളർത്തിയതിനു പിന്നിൽ സൂസന്റെ മാർക്കറ്റിങ് മികവുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുട്യൂബിന്റെ പ്രഥമ സിഇഒയും ദീർഘകാലം ഗൂഗിളിന്റെ എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്ന അന്തരിച്ചു സൂസൻ വുച്റ്റ്സ്കി (56)   ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജിനും സെർജി ബ്രിന്നിനും സ്റ്റാൻഫഡ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികളായിരിക്കെ, പരീക്ഷണങ്ങൾക്കായി സ്വന്തം കാർ പാർക്കിങ് വിട്ടുകൊടുക്കുകയായിരുന്നു. കലിഫോർണിയയിലെ വീട്ടിലെ ഈ ഗാരിജ് ആയിരുന്നു ഗൂഗിളിന്റെ ആദ്യത്തെ ഓഫിസ്. 

ഇന്റലിലെ ജോലി ഉപേക്ഷിച്ച് 1999 ൽ സൂസൻ ഗൂഗിളിന്റെ ആദ്യജീവനക്കാരിലൊരാളായി ചേർന്നു. 2006 ൽ ഗൂഗിൾ യുട്യൂബ് വാങ്ങുമ്പോൾ സ്ഥാപനത്തിന്റെ പരസ്യവിഭാഗം വൈസ് പ്രസിഡന്റായിരുന്നു. 2014 ൽ യുട്യൂബ് സിഇഒയായി. 2023 ൽ ആരോഗ്യപ്രശ്നങ്ങൾമൂലം ജോലിവിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഉപദേശകയായെങ്കിലും രോഗം മൂർഛിച്ചതോടെ കരിയർ ഉപേക്ഷിച്ചു.

Image Credit: X/SusanWojcicki
ADVERTISEMENT

2 വിദ്യാർഥികളുടെ സ്റ്റാർട്ടപ്പിനെ ആഗോള ഇന്റർനെറ്റ് സ്ഥാപനമാക്കി വളർത്തിയതിനു പിന്നിൽ സൂസന്റെ മാർക്കറ്റിങ് മികവുണ്ട്. പരസ്യ പ്ലാറ്റ്ഫോമായ ആഡ്സെൻസിലൂടെ സൂസനാണു ഗൂഗിളിൽ ഡിജിറ്റൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്ക് പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാനുള്ള സംവിധാനം കൊണ്ടുവന്നത്. ഇതോടെ വെബ്സൈറ്റുകളും ബ്ലോഗുകളും വൻ തോതിൽ പെരുകുകയും ഇതിന്റെ ലാഭവിഹിതം കൊണ്ടു ഗൂഗിൾ ആഗോള കോർപറേറ്റ് ഭീമനായി മാറുകയും ചെയ്തു. ആഡ്‌വേർഡ്സ്, ഡബിൾക്ലിക്ക്, ഗൂഗിൾ അനലിറ്റിക്സ് എന്നീ ഡിജിറ്റൽ പരസ്യ ഉൽപന്നങ്ങളുടെ പിന്നിലും സൂസന്റെ ബുദ്ധിവൈഭവമായിരുന്നു.

ഹാർവഡിൽ ബിരുദമെടുത്ത സൂസൻ ഗൂഗിളിൽ ചേരുന്നതിനു മുൻപ് ഫോട്ടോ ജേണലിസ്റ്റായി ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. യുട്യൂബിന്റെ വളർച്ചയ്ക്കു കുതിപ്പുനൽകിയ ‘സ്റ്റോറി ടെല്ലിങ്’ വിഡിയോ സംസ്കാരത്തിന് അടിത്തറയായത് ഇന്ത്യൻ കാഴ്ചകളും പകർത്തിയ ചിത്രങ്ങളുടെ അവതരണത്തിൽ നടത്തിയ പരീക്ഷണങ്ങളുമാണെന്നു സൂസൻ ഓർമിച്ചിരുന്നു.

സൂസൻ വുച്റ്റ്സ്കി. Image Credit: X/SusanWojcicki
ADVERTISEMENT

യുട്യൂബ് സിഇഒ ആയതോടെ, ദിവസത്തിൽ ആകെയുള്ള 24 മണിക്കൂറിനെ ദശലക്ഷക്കണക്കിനു മണിക്കൂറുകളാക്കി വളർത്തുന്ന ‘ഡെയ്‌ലി വ്യൂവിങ് അവേഴ്സ്’ ആശയത്തിലേക്കായി ശ്രദ്ധ. ഇപ്പോൾ കേരളത്തിലടക്കം വിപ്ലവമായി മാറിയ യുട്യൂബർ – കണ്ടന്റ് ക്രിയേറ്റർ സംസ്കാരത്തിന്റെ തുടക്കമായിരുന്നു ഇത്. പോളണ്ടിൽ നിന്നു കുടിയേറി സ്റ്റാൻഫഡ് സർവകലാശാലയിൽ ഭൗതികശാസ്ത്ര അധ്യാപകനായ സ്റ്റാൻലിയുടെയും മാധ്യമപ്രവർത്തകയും അധ്യാപികയുമായ എസ്തേറിന്റെയും മകളായി കലിഫോർണിയയിൽ 1968 ജൂലൈ അഞ്ചിനാണു ജനനം. ഡെന്നിസ് ട്രോപ്പറാണു ഭർത്താവ്. 5 മക്കളിൽ 19വയസ്സുള്ള മൂത്തമകൻ ഈവർഷമാദ്യം മരിച്ചിരുന്നു.

'' സ്റ്റാൻഫഡിലെ മെൻലോ പാർക്കിൽ ഞാൻ വാങ്ങിയ വീടിന്റെ കാർ പാ‍ർക്കിങ് ആ വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകാനുള്ള തീരുമാനം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ്. സാങ്കേതികവിദ്യാ വ്യവസായത്തിന്റെ ചരിത്രം മാറി മറിയുന്നത് ആ പാർക്കിങ്ങിൽ ഗൂഗിൾ പിറവിയെടുത്ത നിമിഷത്തിൽ നിന്നാണ്. '' - ഗൂഗിളിൽ നിന്നു പടിയിറങ്ങിയപ്പോൾ സൂസൻ പറഞ്ഞത്.

English Summary:

Former YouTube CEO Susan Wojcicki has Passed Away