ഭാര്യയെ പരിചരിക്കാൻ പണമില്ല; യുഎസിലെ വിമുക്തഭടനായ് ടിക് ടോക്ക് താരം സമാഹരിച്ചത് 2.68 കോടി രൂപ
ന്യൂഹാംഷർ ∙ യുഎസിലെ വിമുക്തഭടനെ സഹായിക്കാൻ ടിക് ടോക്കർ സമാഹരിച്ചത് രണ്ടരകോടിയിലധികം രൂപ.
ന്യൂഹാംഷർ ∙ യുഎസിലെ വിമുക്തഭടനെ സഹായിക്കാൻ ടിക് ടോക്കർ സമാഹരിച്ചത് രണ്ടരകോടിയിലധികം രൂപ.
ന്യൂഹാംഷർ ∙ യുഎസിലെ വിമുക്തഭടനെ സഹായിക്കാൻ ടിക് ടോക്കർ സമാഹരിച്ചത് രണ്ടരകോടിയിലധികം രൂപ.
ന്യൂഹാംഷർ ∙ യുഎസിലെ വിമുക്തഭടനെ സഹായിക്കാൻ ടിക് ടോക് താരം സമാഹരിച്ചത് രണ്ടരകോടിയിലധികം രൂപ. ഡിമെൻഷ്യ (മറവി രോഗം) ബാധിച്ച ഭാര്യയെ പരിചരിക്കുന്നതിന് പണം കണ്ടെത്താന്‍ സ്വർണം പണയം വയ്ക്കുന്ന വിമുക്തഭടനായ ഡോണൾഡിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർശിച്ചിരുന്നു. പിന്നാലെ ന്യൂ ഹാംഷറിൽ നിന്നുള്ള ടിക് ടോക് താരം ജെനെല്ലെ മേരിയുടെ സഹായം ഇദ്ദേഹത്തെ തേടിയെത്തി.
1,200 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) ആണ് മേരി സഹായമായ് നൽകിയത്. വ്യോമസേനാ വിമുക്തഭടനായ ഡോണൾഡിനും (91) ഭാര്യയ്ക്കും മക്കളോ ബന്ധുക്കളോ ഇല്ല. വാടക വീട്ടിലാണ് ദമ്പതികളുടെ താമസം. ഭാര്യയുടെ ചികിത്സയ്ക്ക് പുറമേ, വാടക വർധിച്ചതും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആക്കം കൂട്ടി.
ഇതേതുടർന്ന് ഡോണൾഡിനും ഭാര്യയ്ക്കും വേണ്ടി പണം സമാഹരിക്കാനായി ഗോഫണ്ട്മി ( GoFundMe) പേജും ജെനെല്ലെ തുടങ്ങിയിട്ടുണ്ട്. ദമ്പതികളെ സഹായിക്കാൻ ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയത്. 320,000 ഡോളറാണ് (ഏകദേശം 2.68 കോടി രൂപ) ഗോഫണ്ട്മിയിലൂടെ മേരി സമാഹരിച്ച് ഡോണൾഡിന് നൽകിയത്. സാമ്പത്തിക സഹായത്തിന് പുറമേ, ഇവർക്ക് വീട് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുകയാണ്.