ഈ സിനിമയിൽ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രം കേറ്റ് വിൻസ്‌ലെറ്റിന്‍റെ റോസ‌ിന്‍റെ നഗ്നചിത്രം വരയ്ക്കുന്ന രംഗമുണ്ട്.

ഈ സിനിമയിൽ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രം കേറ്റ് വിൻസ്‌ലെറ്റിന്‍റെ റോസ‌ിന്‍റെ നഗ്നചിത്രം വരയ്ക്കുന്ന രംഗമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സിനിമയിൽ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രം കേറ്റ് വിൻസ്‌ലെറ്റിന്‍റെ റോസ‌ിന്‍റെ നഗ്നചിത്രം വരയ്ക്കുന്ന രംഗമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴക്കടലിന്‍റെ ആഴങ്ങളിലേക്ക് അകന്ന് പോകുന്ന ജാക്കിന്‍റെയും റോസ‌ിന്‍റെയും പ്രണയവും അന്യഗ്രഹ ലോകവുമെല്ലാം സമ്മാനിച്ച് ലോക സിനിമാ പ്രേമികളെ വെള്ളിത്തിരയിൽ അതിശയിപ്പിച്ച സംവിധായകനാണ് ജയിംസ് കാമറൺ. 70-ാം പിറന്നാൾ നിറവിൽ കാമറൺ എത്തി നിൽക്കുമ്പോൾ ബിഗ് സ്ക്രീനിൽ ഹോളിവുഡിന്‍റെ മാന്ത്രികൻ  സമ്മാനിച്ച അദ്ഭുത നിമിഷങ്ങളുടെ ഓർമയിലാണ് സിനിമാ പ്രേമികൾ. ലോക സിനിമയിൽ സ്വന്തമായി ബ്രാൻഡ് മൂല്യം കണ്ടെത്തുന്നതിന്  കാമറണിന് അടിത്തറയിട്ടത് ദ ടെർമിനേറ്റർ , ഏലിയൻസ്, ദി അബിസ്, ടെർമിനേറ്റർ 2: ജഡ്ജ്മെന്‍റ് ഡേ, ട്രൂ ലൈസ് , ടൈറ്റാനിക് , അവതാർ എന്നീ സിനിമകളാണ്. 

എഴുത്തുകാരൻ-സംവിധായകൻ എന്നീ നിലയികളിൽ ലോക സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ കാമറൺ  എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് സിനിമകളുടെ ശിൽപിയാണ്. എങ്കിലും സിനിമയിലേക്കുള്ള ആദ്യ ചുവട് കാമറണിന് അത്ര എളുപ്പമായിരുന്നില്ല. 

ജയിംസ് കാമറൺ (Photo by Saeed KHAN / AFP)
ADVERTISEMENT

∙ സിനിമാ മോഹിയായ ട്രക്ക് ഡ്രൈവർ;  വായനശാലയിലെ ‘സ്പെഷ്യൽ ഇഫക്റ്റുകൾ’
ജയിംസ് കാമറണിന്‍റെ ജീവിതം ഒരു സിനിമാ കഥപോലെ തന്നെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്.  ഫിസിക്‌സ് പഠനം ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി മാറിയ  ചെറുപ്പക്കാരനാണ് കാമറൺ. സിനിമയോടുള്ള അഗാധമായ ആഗ്രഹമാണ് പഠനം ഉപേക്ഷിക്കുന്നതിന് കാമറണിനെ പ്രേരിപ്പിച്ചത്. 

ജയിംസ് കാമറൺ, ടൈറ്റാനിക് സിനിമയിലെ ക്ലൈമാക്സ് രംഗത്തിൽ നിന്ന്.

ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത കാലത്തും കാമറണിന്‍റെ മനസ്സിൽ സിനിമാ സ്വപ്നങ്ങൾ നിറഞ്ഞിരുന്നു. ഓരോ യാത്രയും അദ്ദേഹത്തിന് പുതിയ ആശയങ്ങൾ നൽകി. ഓരോ നിമിഷവും അദ്ദേഹം തിരക്കഥകൾ എഴുതാനുള്ള അവസരമായി കണ്ടു.

‘ടെർമിനേറ്റർ’ സിനിമയിൽനിന്ന്.
ADVERTISEMENT

കാമറണിന്‍റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരുന്നു കോളജ് ലൈബ്രറിയിൽ ചെലവഴിച്ച സമയം. ‘സ്പെഷ്യൽ ഇഫക്റ്റുകളുടെ’ മാന്ത്രിക ലോകത്തേക്ക് അദ്ദേഹത്തെ ആകർഷിച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളായിരുന്നു. 1977-ൽ സ്റ്റാർ വാർസ് കണ്ടതോടെ കാമറണിന്‍റെ സിനിമാ സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവ് ലഭിച്ചു. തന്‍റെ ജീവിതത്തിന്‍റെ അടുത്ത അധ്യായം സിനിമയോടൊപ്പം ആയിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു. 

ജയിംസ് കാമറൺ (Photo: Twitter/ JimCameron)

∙ പറക്കുന്ന മത്സ്യങ്ങളും നീന്തുന്ന പക്ഷികളും
കാനഡയിൽ ജനിച്ച് അമേരിക്കയിലെ കലിഫോർണിയയിലേക്ക് കുടിയേറിയ ജയിംസ് കാമറൺ  ആദ്യകാലത്ത് ചിത്രകാരൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ അതിഭാവുകത്വം നിറഞ്ഞ ചിത്രങ്ങൾക്ക് അന്ന് ലഭിച്ചത് വിമർശനങ്ങളായിരുന്നു. പറക്കുന്ന മത്സ്യങ്ങളും നീന്തുന്ന പക്ഷികളുമെല്ലാം ചിത്രീകരിച്ച കാമറൺ തന്‍റെ ഈ അതിഭാവുകത്വത്തിലൂടെ പിന്നീട് സിനിമാ ലോകത്തെ അമ്പരപ്പിച്ചു.

ADVERTISEMENT

1984-ൽ പുറത്തിറങ്ങിയ 'ടെർമിനേറ്റർ' എന്ന സിനിമയാണ് കാമറണിനെ ലോക സിനിമയിലെ ‘സൂപ്പർ സംവിധായക’ നിരയിലേക്ക് ഉയർത്തിയത്. ആ സിനിമയ്ക്ക് ശേഷം കാമറണിന്‍റെ ഓരോ സിനിമയും പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി മാറി. 1994-ൽ തന്നെ കാമറൺ 'അവതാർ' എന്ന സിനിമയുടെ തിരക്കഥ എഴുതിയിരുന്നു. എന്നാൽ അന്ന് സാങ്കേതികവിദ്യ ഇത്രത്തോളം വികസിച്ചിരുന്നില്ല. തന്‍റെ മനസ്സിലെ കാഴ്ചകളെ അതേപടി സ്ക്രീനിലെത്തിക്കാൻ ആഗ്രഹിച്ച കാമറൺ ഈ സിനിമയുടെ ചിത്രീകരണം വർഷങ്ങൾക്ക് ശേഷമാണ് നടത്തിയത്. 

ടൈറ്റാനിക് ചിത്രത്തിലെ രംഗം, Image Credits: youtube

കാമറണിന്‍റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളിൽ ഒന്നാണ് 1997-ൽ പുറത്തിറങ്ങിയ 'ടൈറ്റാനിക്' എന്ന സിനിമ . 11 ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ഈ സിനിമ അക്കാലത്തെ എല്ലാ റെക്കോർഡുകളും ഭേദിച്ചു. 12 വർഷത്തിനു ശേഷം പുറത്തിറങ്ങിയ 'അവതാറാണ്' ഈ കളക്ഷൻ റെക്കോർഡ് മറികടന്നത് എന്ന കാമറണിലെ സംവിധായകനെ സിനിമാപ്രേമികൾ എത്രത്തോളം ഇഷ്ടപ്പെടുന്നതിനുള്ള ഉദാഹരണമാണ്.  

'എന്‍റെ എല്ലാ സിനിമകളും പ്രണയകഥകളാണ്' 
‘‌‘എന്‍റെ എല്ലാ സിനിമകളും പ്രണയകഥകളാണ്.ഒരു നല്ല കഥയിലെ കഥാപാത്രങ്ങൾ, വളരെ വിചിത്രമായ സാഹചര്യങ്ങളിലോ ജോലികളിലോ ആണെങ്കിലും,  മനുഷ്യബന്ധങ്ങളെ  പ്രതിഫലിപ്പിക്കും. എന്‍റെ സിനിമകളെല്ലാം പ്രണയത്തെ അടിസ്ഥാനമാക്കി മനുഷ്യബന്ധങ്ങളുടെ വിവിധ വശങ്ങളെ അവതരിപ്പിക്കുകയാണ്. ഉദാഹരണത്തിന്, അന്യഗ്രഹ ലോകത്തെ പശ്ചാത്തലമാക്കിയ സിനിമയിലും  സ്നേഹത്തിന്‍റെ കഥയാണ് പറയുന്നത്. ടൈറ്റാനിക്കിൽ നഷ്ടപ്രണയമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.’’ – ജയിംസ് കാമറൺ ഒരിക്കൽ  ഒരു അഭിമുഖത്തിൽ പറഞ്ഞ സിനിമാ സങ്കൽപ്പമാണിത്.

∙ റോസ‌ിന്‍റെ ‘നഗ്നചിത്രം’ വരച്ച സംവിധായകൻ
സിനിമാ ചരിത്രത്തിൽ അന്വശമായ നിരവധി രംഗങ്ങൾ സമ്മാനിച്ച സിനിമയാണ്  'ടൈറ്റാനിക്'. ഈ സിനിമയിൽ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രം കേറ്റ് വിൻസ്‌ലെറ്റിന്‍റെ റോസ‌ിന്‍റെ നഗ്നചിത്രം വരയ്ക്കുന്ന രംഗമുണ്ട്. ഈ രംഗത്തിൽ കാണുന്ന ചിത്രം വരയ്ക്കുന്ന കരങ്ങൾ യഥാർഥ്യത്തിൽ സിനിമയുടെ സംവിധായകനായ ജയിംസ് കാമറണിന്‍റെയാണ്. സിനിമ പുറത്തറിക്കി വർഷങ്ങൾക്ക് ശേഷം കേറ്റ് വിൻസ്‌ലെറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് യഥാർഥ്യത്തിൽ ആ ചിത്രം വരച്ചത് കാമറണാണെന്നായിരുന്നു കേറ്റ് വിൻസ്‌ലെറ്റ് പറഞ്ഞത്. 

ടെർമിനേറ്റർ 2 എന്ന സിനിമയിൽ നിന്നുള്ള രംഗം

∙  വെള്ളിത്തരയിലെ സ്ത്രീകൾ 
ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ശക്തരായ സ്ത്രീകളെ വെള്ളിത്തരയിൽ കാമറൺ അവതരിപ്പിച്ചു. ടെർമിനേറ്റർ 2 എന്ന സിനിമയിൽ  ലിൻഡ ഹാമിൽട്ടൺ അവതരിപ്പിച്ച സാരാ കോണർ എന്ന കഥാപാത്രം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.  ഈ കഥാപാത്രത്തിലൂടെ ഒരു പുതിയ തരം ആക്ഷൻ ഹീറോയെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. 

സ്ത്രീകൾക്കും ശക്തരായ ഹീറോകളാകാം എന്ന സന്ദേശമായിരുന്നു ഈ കഥാപാത്രം നൽകിയത്. കാമറണിന്‍റെ സിനിമകളിലെ സ്ത്രീകൾ ശക്തരായിരുന്നു. അവർക്ക് സ്വന്തമായ ശക്തിയും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. പ്രേക്ഷകർ ഈ പുതിയ തരം സ്ത്രീ കഥാപാത്രങ്ങളെ ഏറ്റെടുത്തതും ചരിത്രം. 

English Summary:

James Cameron Celebrates 70th Birthday