ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിൽ ഒബാമയുടെ പ്രസംഗം കേൾക്കാൻ ബൈഡൻ സദസ്സിലുണ്ടാവില്ലെന്ന് റിപ്പോർട്ട്
തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ ചില നേതാക്കളുമായ് ബൈഡന് നീരസമുള്ളതായ് പുതിയ റിപ്പോർട്ട്.

ഷിക്കാഗോ ∙ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ ചില നേതാക്കളുമായ് ബൈഡന് നീരസമുള്ളതായ് പുതിയ റിപ്പോർട്ട്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ബറാക് ഒബാമ തന്നോട് നേരിട്ട് പറയാത്തതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിരാശനെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ഷിക്കാഗോയിൽവച്ച് നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷനൽ കൺവെൻഷനിൽ ബൈഡൻ സംസാരിക്കും.
അതേസമയം ചൊവ്വാഴ്ച കൺവെൻഷനിൽ ഒബാമയുടെ പ്രസംഗം കേൾക്കാൻ ബൈഡൻ സദസ്സിലുണ്ടാവില്ലെന്നും പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. തന്നെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയ സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ വഹിച്ച പങ്കിലും ബൈഡന് അതൃപ്തിയുണ്ട്. കൂടാതെ ഹൗസ് മുൻ സ്പീക്കർ നാൻസി പെലോസിയോടും ബൈഡന് നീരസമുള്ളതായ് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.