ട്രംപിനെതിരെ നടന്ന വധശ്രമത്തിന് പിന്നിൽ എഫ്ബിഐ? ഡെയ്‌ലിമെയിൽ സർവേ ഫലം പുറത്ത്
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന് പിന്നിൽ എഫ്ബിഐയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നതായ് സർവേ.

ന്യൂയോർക് ∙ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന് പിന്നിൽ എഫ്ബിഐയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നതായ് സർവേ. ഡെയ്‌ലിമെയിൽ ഡോട്ട് കോമിനായി നടത്തിയ സർവേ അനുസരിച്ച് 21 ശതമാനം ആളുകളും വിശ്വസിക്കുന്നത്, ട്രംപിനെതിരെ നടന്ന കൊലപാതകശ്രമത്തിന് പിന്നിൽ എഫ്ബിഐയിൽ നിന്നുള്ള ഒരാളെന്നാണ്. ഇങ്ങനെ വിശ്വസിക്കുന്നവരിൽ മൂന്നിലൊന്നും റിപ്പബ്ലിക്കനുകളാണ്.
അതേസമയം ആക്രമണം നടത്തിയത് ഒറ്റയാൾ വെടിവയ്പ്പുകാരനാണെന്ന ഔദ്യോഗിക സ്ഥരീകരണം 46 ശതമാനം ആളുകൾ മാത്രമാണ് അംഗീകരിക്കുന്നതെന്നും സർവേ പറയുന്നു. ജൂലൈ 13നാണ് പെൻസിൽവേനിയയിലെ ബട്‌ലറിൽ വച്ച് ഡോണൾഡ് ട്രംപിനെതിരെ വധശ്രമം നടന്നത്. ഉടൻ തന്നെ തോമസ് മാത്യു ക്രൂകസ് (20) എന്ന അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.