മദ്യലഹരിയിൽ വാഹനാപകടം; ഇന്ത്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
മദ്യലഹരിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്.

എഡിസൺ (ന്യൂജഴ്‌സി) ∙ മദ്യലഹരിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു മുൻ എഡിസൺ ടൗൺഷിപ്പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അമിതോജ് ഒബ്‌റോയ് ( 31) ഓടിച്ച ഔഡി ക്യൂ 7 വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന് വാഹനത്തിലെ യാത്രക്കാരായിരുന്ന വിക്ടർ കാബ്രേര-ഫ്രാൻസിസ്കോ (20) കാർലോസ് പെരസ്-ഗെയ്റ്റൻ (24) എന്നിവർ മരിച്ചു.
അപകടത്തിൽ ഒബ്‌റോയ്ക്കും പരുക്കേറ്റിരുന്നു. ഇയാൾക്കെതിരെ കൊലപാതകത്തിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. 2024 ജൂൺ 18-ന് ഒബ്‌റോയ് കുറ്റം സമ്മതം നടത്തി. സോമർസെറ്റ് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ഒബ്‌റോയ്ക്ക് 15 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.