ഷിക്കാഗോ ∙ കഴിഞ്ഞ ഒരാഴ്ചയായി കമല ഹാരിസിന്റെ പിന്തുണ ഉയർന്നു കൊണ്ടിരിക്കുകയാണ്

ഷിക്കാഗോ ∙ കഴിഞ്ഞ ഒരാഴ്ചയായി കമല ഹാരിസിന്റെ പിന്തുണ ഉയർന്നു കൊണ്ടിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ കഴിഞ്ഞ ഒരാഴ്ചയായി കമല ഹാരിസിന്റെ പിന്തുണ ഉയർന്നു കൊണ്ടിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ   ∙ കഴിഞ്ഞ ഒരാഴ്ചയായി കമല ഹാരിസിന്റെ പിന്തുണ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക്‌ നാഷനൽ കൺവെൻഷനിൽ അവർ നോമിനേഷൻ സ്വീകരിച്ചു കഴിഞ്ഞ് കൺവെൻഷൻ അവസാനിക്കുന്നതിനു ശേഷം അവരുടെ പിന്തുണ വീണ്ടും വർധിക്കാനാണ് സാധ്യത. എല്ലാ പാർട്ടി കൺവെൻഷനുകൾക്കും ശേഷം പാർട്ടി നോമിനികൾക്കു പിന്തുണ വർധിച്ചിട്ടുണ്ട്. തുടരെ പിന്തുണ വർധിക്കുന്ന സാഹചര്യത്തിൽ ഇപ്രാവശ്യം ഇത് കൂടുതൽ വ്യക്തമാവും.    

കൺവെൻഷൻ ദിനങ്ങളിൽ കൂടുതൽ കൂറ് മാറ്റങ്ങൾ ദൃശ്യമായി. രണ്ടു തവണ അർകാൻസ ഗവെർണോറും മുൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായിരുന്ന അസ ഹച്ചിസനും ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ പ്രസ് സെക്രട്ടറിയുമായിരുന്ന സ്‌റ്റെഫനി ഗ്രിഷാമും ഡിഎൻസിയെ അഭിസംബോധന ചെയ്തു തങ്ങളുടെ കൂറ് മാറ്റം വ്യക്തമാക്കി.

ADVERTISEMENT

മുൻ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ പരസ്പരം വ്യക്തിഹത്യ നടത്തുക ഉണ്ടായിരുന്നില്ല. കൂടുതലും തങ്ങൾ ചെയ്യാൻ പോകുന്ന ക്രിയാന്മക പ്രവർത്തനങ്ങളിൽ ഊന്നിയാണ് പ്രചാരണം നടത്തിയിരുന്നത്. ഇത്തവണ മത്സരങ്ങളുടെ അടിസ്ഥാന തത്വങ്ങൾ മറന്ന്‌ വ്യക്തിഹത്യ  നടക്കുകയാണ്. ഇത് ആദ്യം തുടങ്ങിയത് ട്രംപാണെന്നു ഡെമോക്രറ്റുകൾ ആരോപിക്കുന്നു. എങ്കിലും കൺവെൻഷനിൽ ട്രംപിനെ കളിയാക്കി മുൻ പ്രസിഡന്റ് ഒബാമ നടത്തിയ പ്രസംഗം അതിരു കടന്നതായി. ബോഡി ഷെയ്മിങ് ഒരിക്കലും പാടില്ല എന്ന് അനുശാസിക്കുന്ന പൊതു സമൂഹത്തിൽ ഇങ്ങനെ ഒരു സംഭവം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. അതിന് ഉപരിയായി ഒബാമയുടെ പ്രസംഗത്തിന്റെ ഭാഗം സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി പങ്കു വയ്ക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.

കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ പ്രഥമ വനിത ജിൽ ബൈഡൻ വളരെ സാധാരണമായ വസ്ത്രമാണ് ധരിച്ചിരുന്നത് എന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്തു.  നാലാമത്തെ ദിവസം വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ 11 മണിക്കാണ് ഹാരിസ് നാമ നിർദേശം സ്വീകരിച്ചു സംസാരിക്കുക. താൻ ജയിച്ചാൽ എന്തെല്ലാം ചെയ്യുമെന്നും നാല് വർഷത്തെ കർമ പരിപാടികളുടെ ഏകദേശ രൂപവും ഹാരിസ് നൽകുമെന്ന് കരുതുന്നു.  

ADVERTISEMENT

ന്യൂയോർക്ക് മേയർ എറിക് ആഡംസ് മൂന്നു വര്‍ഷം മുൻപ് താനാണ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഭാവി എന്ന് പറഞ്ഞിരുന്നു. ഈ കൺവെൻഷനിൽ സംസാരിക്കുവാൻ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കൊപ്പം എത്താതെ വൈകിയാണ് ആഡംസ് കൺവെൻഷൻ വേദിയിൽ എത്തിയത്. ആഡംസിന്റെ തിരഞ്ഞെടുപ്പ് ധന ശേഖരണത്തെക്കുറിച്ചു ഒരു ഫെഡറൽ ഇൻവെസ്റ്റിഗേഷൻ നടക്കുകയാണ്. കുടിയേറ്റ വിഷയത്തിൽ പ്രസിഡന്റിനെ വിമർശിച്ചു പാർട്ടിക്കും അപ്രിയനായി മാറി. ഈ വിഷയങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുവാൻ ആഡംസ് തയാറായില്ല.  

English Summary:

Harris to Accept Historic Nomination for President