വെർജീനിയയിൽ യുവതിയുടെ തിരോധാനത്തിൽ ഭർത്താവ് അറസ്റ്റിൽ; മൃതദേഹം മറവ് ചെയ്തു?
യുവതിയെകൊന്ന് മൃതദേഹം മറവ് ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഭർത്താവ് നരേഷ് ഭട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തത്.

വെർജീനിയ ∙ വെർജീനിയയിലെ മനസാസ് പാർക്കിൽ മംമ്ത കഫ്‌ലെ ഭട്ടെന്ന യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരച്ചിൽ തുടരുന്നതിനിടെ, യുവതിയെകൊന്ന് മൃതദേഹം മറവ് ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഭർത്താവ് നരേഷ് ഭട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡിയാട്രിക് നഴ്‌സായ മംമ്തയെ ജൂലൈ 27 നാണ് സഹപ്രവർത്തകർ അവസാനമായി കണ്ടത്. അതേസമയം ജൂലായ് 31-നാണ് താൻ ഭാര്യയെ അവസാനമായി കണ്ടതെന്നാണ് നരേഷ് ഭട്ട് പൊലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 15 നാണ് ഭാര്യയെ കാണാതായതായ് നരേഷ് റിപ്പോർട്ട് ചെയ്യുന്നത്.
തന്റെ ഭാര്യയെ കാണാതാവുന്നത് ഇതാദ്യമായല്ലെന്നും മുമ്പ് മൂന്നു തവണ മംമ്തയെ കാണാതായതായും നരേഷ് പറഞ്ഞു. അന്വേഷണത്തിൽ നരേഷ് സഹകരിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ദമ്പതികളുടെ ഒരു വയസ്സുള്ള മകൾ ഇപ്പോൾ അധികൃതരുടെ സംരക്ഷണത്തിലാണ്. നരേഷ് ഭട്ട് നിലവിൽ ബോണ്ടില്ലാതെ തടവിലാണ്. വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.