ട്രംപിന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി മാറുമോ?; ട്വിസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്.
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്.
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്.
ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പിന്മാറ്റവും പിന്നീട് കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത സംഭവത്തോടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇനിയൊരു അപ്രതീക്ഷിത മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2024 ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥിയായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈസ് പ്രസിഡന്‍റ് റണ്ണിങ് മേറ്റ് ജെഡി വാന്‍സിനെ മാറ്റുന്നത് പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.
ജൂലൈയില്‍ ആണ് വാന്‍സിനെ റണ്ണിങ് മേറ്റായി ട്രംപ് തിരഞ്ഞെടുത്തത്. എന്നാല്‍ വാൻസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ട്രംപിനെ തലവേദന സൃഷ്ടിക്കുന്നതായിട്ടാണ് സൂചനകൾ. ഇതോടെയാണ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുൻപ് ട്രംപ് മറ്റൊരു റണ്ണിങ് മേറ്റിനെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിലേക്ക് നയിച്ചതെന്ന് യുഎസ്എ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
∙വിവാദങ്ങളിൽ അകപ്പെട്ട് വാൻസ്
ഓർമക്കുറിപ്പായ ഹില്‍ബില്ലി എലിജിയുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ജെഡി വാന്‍സിന്, ട്രംപിന്‍റെ റണ്ണിങ് മേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ നിരവധി വിവാദങ്ങളെയാണ് നേരിടുന്നത്. കമല ഹാരിസിനെതിരെ നടത്തിയ പല പരാമർശങ്ങളും വിവാദമായി മാറി.
ഈ വിവാദങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ട്രംപിനൊപ്പം നില്‍ക്കാന്‍ വാന്‍സാണോ ശരിയായ തിരഞ്ഞെടുപ്പെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.
∙ കെന്നഡി ജൂനിയറും മറ്റ് സാധ്യതയുള്ള പകരക്കാരും
വാന്‍സിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തിപ്രാപിക്കുന്നതിനിടെ, ട്രംപ് ഒരു മാറ്റം വരുത്തിയാല്‍ അദ്ദേഹത്തിന് പകരം ആരാകും എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സാധ്യതയുള്ള ഒരു ഓപ്ഷന്‍ റോബട്ട് എഫ്. കെന്നഡി ജൂനിയര്‍ ആണ്. അദ്ദേഹം ഓഗസ്റ്റ് അവസാനത്തോടെ സ്വന്തം പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കുകയും തുടര്‍ന്ന് ട്രംപിനെ അംഗീകരിക്കുകയും ചെയ്തു.
എന്നിരുന്നാലും, ടിക്കറ്റില്‍ ഒരു സ്ഥാനത്തേക്കാള്‍ ട്രംപ് ഭരണകൂടത്തിനുള്ളില്‍ തനിക്ക് ഒരു റോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കെന്നഡി സൂചിപ്പിക്കുന്നു. ഫ്ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡെക്കോഡ ഗവര്‍ണര്‍ ഡഗ് ബര്‍ഗം എന്നിവരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നു.