ഹൂസ്റ്റണ്‍: പ്രസിഡന്റ് ആയിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ഉടക്കിയത് ചരിത്രമാണ്. അന്ന് പെന്‍സിനെ 'തിന്നാനുള്ള' ദേഷ്യമായിരുന്നു മുന്‍ പ്രസിഡന്റിന്. എന്നാല്‍ ഇപ്പോള്‍ പെന്‍സിനെ അവഹേളിച്ചു എന്നു പറഞ്ഞെത്തിയ

ഹൂസ്റ്റണ്‍: പ്രസിഡന്റ് ആയിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ഉടക്കിയത് ചരിത്രമാണ്. അന്ന് പെന്‍സിനെ 'തിന്നാനുള്ള' ദേഷ്യമായിരുന്നു മുന്‍ പ്രസിഡന്റിന്. എന്നാല്‍ ഇപ്പോള്‍ പെന്‍സിനെ അവഹേളിച്ചു എന്നു പറഞ്ഞെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍: പ്രസിഡന്റ് ആയിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ഉടക്കിയത് ചരിത്രമാണ്. അന്ന് പെന്‍സിനെ 'തിന്നാനുള്ള' ദേഷ്യമായിരുന്നു മുന്‍ പ്രസിഡന്റിന്. എന്നാല്‍ ഇപ്പോള്‍ പെന്‍സിനെ അവഹേളിച്ചു എന്നു പറഞ്ഞെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙  വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ഉടക്കിയത് ചരിത്രമാണ്. അന്ന് പെന്‍സിനെ 'തിന്നാനുള്ള' ദേഷ്യമായിരുന്നു മുന്‍ പ്രസിഡന്റിന്. എന്നാല്‍ ഇപ്പോള്‍ പെന്‍സിനെ അവഹേളിച്ചു എന്നു പറഞ്ഞെത്തിയ ട്രംപിനെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു നിര്‍ത്തി പൊരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം ആരോപണത്തിന്റെ  ഭാഗമായി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും 'വയസന്‍' ട്രംപിന് ഓര്‍മ്മക്കുറവാണെന്ന് പരിഹസിച്ച് കമലയുടെ ക്യാമ്പെയിനും രംഗത്തു വന്നതോടെ 'പെട്ടു' പോയ അവസ്ഥയിലാണ് സാക്ഷാല്‍ ട്രംപ്.

ജനുവരി 6 ലെ കലാപത്തില്‍ പെന്‍സിനെ തൂക്കിലേറ്റണമെന്നാണ് ട്രംപിന്റെ ആരാധകര്‍ ആക്രോശിച്ചത്. ആ പെന്‍സിനോടാണ് കമലാ ഹാരിസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചതിന് ട്രംപ് രംഗത്തുവന്നിരിക്കുന്നത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, റിപ്പബ്ലിക്കന്‍ നോമിനി ഈ അഭിപ്രായങ്ങള്‍ നടത്തിയത്. പ്രസിഡന്റായിരുന്ന കാലത്ത് ട്രംപ് അദ്ദേഹത്തെ യുഎസ് സുപ്രീം കോടതിയില്‍ ജസ്റ്റിസായി നാമനിര്‍ദ്ദേശം ചെയ്തതിന് ശേഷം സെനറ്റ് സ്ഥിരീകരണ ഹിയറിംഗുകള്‍ക്കിടെ ബ്രെറ്റ് കവനോവിനെതിരേ ഹാരിസ് 2018-ലെ ക്രോസ് വിസ്താരവും എടുത്തുപറഞ്ഞായിരുന്നു ട്രംപിന്റെ ആക്രമണം. 

ADVERTISEMENT

'അവര്‍ക്ക് ധാരാളം കുറവുകളുണ്ടെന്ന് അവര്‍ പറയുന്നു, പക്ഷേ അവര്‍ ഒരു മോശം വ്യക്തിയാണ് എന്നാണ് ട്രംപ് അഭിമുഖത്തിൽ പറഞ്ഞത്. അവര്‍ മൈക്ക് പെന്‍സിനോട് പെരുമാറിയ രീതി ഭയാനകമായിരുന്നു. അവര്‍ ജനങ്ങളോട് പെരുമാറുന്ന രീതി ഭയങ്കരമാണ്. ആ ഹിയറിംഗില്‍ അവര്‍ ജസ്റ്റിസ് കവനോവിനെ കൈകാര്യം ചെയ്ത രീതി, കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍, ആരും ആരോടും അങ്ങനെ പെരുമാറിയിട്ടില്ല. എന്നിങ്ങനെ പോകുന്നു ട്രംപിന്റെ അഭിപ്രായ പ്രകടനങ്ങള്‍.

ട്രംപിന്റെ വാക്കുകള്‍ക്ക് ഹാരിസിന്റെ ക്യാമ്പെയിന്‍ ടീമിന്റെ ഭാഗത്തു നിന്ന് രൂക്ഷമായി പ്രതികരണമാണ് ഉണ്ടായത്. ഇത് ട്രംപിന്റെ പ്രായവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന്റെ ഉദാഹരണമായി വ്യാഖ്യാനിക്കുകയും ചെയ്താണ് അവര്‍ തിരിച്ചടിച്ചത്. ജോ ബൈഡന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 78 വയസുകരാനായ മുന്‍ പ്രസിഡന്റ് മാറി. അദ്ദേഹത്തിന്റെ മാനസിക തകര്‍ച്ച തുറന്നു കാട്ടുന്നതാണ് അഭിപ്രായപ്രകടനം എന്നാണ് ഹാരിസ് ക്യാമ്പെയിന്‍ ചൂണ്ടിക്കാട്ടുന്നത്. 

ADVERTISEMENT

എന്നാല്‍ ട്രംപിന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം, പെന്‍സിനോട് ട്രംപ് നടത്തിയ കുപ്രസിദ്ധമായ പെരുമാറ്റത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങള്‍ പലരും പോസ്റ്റ് ചെയ്തു. പെന്‍സ് അകത്തുള്ളപ്പോള്‍ യുഎസ് ക്യാപിറ്റല്‍ ആക്രമിക്കാന്‍ ജനക്കൂട്ടം എത്തുകയായിരുന്നു. അന്ന് തിരഞ്ഞെടുപ്പ് ഫലം സാധൂകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വൈസ് പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം, മുന്‍ വൈസ് പ്രസിഡന്റ് - തന്റെ നിലവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രൈമറിയില്‍ മത്സരിക്കുന്ന സമയത്ത്, ട്രംപ് പെന്‍സിനെതിരായ ആക്രമണം വീണ്ടും നടത്തി. അദ്ദേഹത്തിന്റേത് 'വ്യാമോഹം' ആണെന്നും പെന്‍സ് 'വളരെ നല്ല വ്യക്തിയല്ല' എന്നു വിശേഷിപ്പിച്ചും അപഹസിച്ചിരുന്നു. 

ADVERTISEMENT

അമേരിക്കയിലെ പരമോന്നത കോടതിയിലേക്ക് ട്രംപ് നിയമിച്ച മൂന്ന് യാഥാസ്ഥിതിക ജസ്റ്റിസുമാരില്‍ ഒരാളായ കവനോയുമായുള്ള ഹാരിസിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം 2018 ലെ സംഭവവുമായി ബന്ധപ്പെട്ടതാണ്. ഹാരിസ് സെനറ്ററായിരിക്കുമ്പോള്‍ നടന്ന 2018 സ്ഥിരീകരണ ഹിയറിംഗില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ഹാരിസിന്റെ ചോദ്യമായിരുന്നു വിഷയം. 2020ലെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാനുള്ള ശ്രമത്തില്‍ ഇടപെടാന്‍ തനിക്ക് എല്ലാ അവകാശവും ഉണ്ടെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ്  ആവകാശപ്പെട്ടതാണ് മറ്റൊരു കൗതുകകരമായ വസ്തുത. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT