വാഷിങ്ടൺ ഡിസി ∙ അമേരിക്കയിലെ വാഷിങ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ശ്രീനാരായണ മിഷൻ സെന്റർ (SNMC) 170-ാമത് ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷ പരിപാടികളും ആഘോഷിച്ചു. മെരിലാൻഡിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണശമ്പളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ എംബസ്സി വാഷിങ്ടൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൺ ഡിസി ∙ അമേരിക്കയിലെ വാഷിങ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ശ്രീനാരായണ മിഷൻ സെന്റർ (SNMC) 170-ാമത് ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷ പരിപാടികളും ആഘോഷിച്ചു. മെരിലാൻഡിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണശമ്പളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ എംബസ്സി വാഷിങ്ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് അഹൂജ പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്‍റെ മഹത്തായ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകളുടെ പ്രാധാന്യം ആവശ്യമാണെന്ന് രാജീവ് അഹൂജ പറഞ്ഞു. ശ്രീ നാരായണ ഗുരു നിഷ്കർഷിച്ച 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന സന്ദേശത്തിലൂടെ നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കു കഴിയട്ടെ എന്നും രാജീവ് ആശംസിച്ചു.

ADVERTISEMENT

ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ് ഷാം. ജി. ലാൽ, വൈസ് പ്രസിഡന്റ് ഡോ. മുരളീരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ വേണുഗോപാലൻ രാജീവ് അഹൂജയെ പൊന്നാട അണിയിച്ചു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കൊപ്പം ഘോഷയാത്രയും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. സെക്രട്ടറി സതി സന്തോഷ് ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

English Summary:

Sree Narayana Mission Center Washington DC Celebrate Gurudeva Jayanthi and Onagosham