തിരുവല്ല ∙ ആചാരം പാലിക്കുന്നതിനായി കടലു കടന്ന് മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി എത്തി.

തിരുവല്ല ∙ ആചാരം പാലിക്കുന്നതിനായി കടലു കടന്ന് മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ആചാരം പാലിക്കുന്നതിനായി കടലു കടന്ന് മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ആചാരം പാലിക്കുന്നതിനായി കടലു കടന്ന് മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി എത്തി. തിരുവോണനാളിൽ ആറന്മുള പാർഥസാരഥിക്ക് ഓണമുണ്ണാനുള്ള വിഭവങ്ങൾ കാട്ടൂർ കരയിൽ നിന്നെത്തിക്കേണ്ട അവകാശം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അവകാശിക്കാണ്. യുഎസിലെ ഷിക്കാഗോയിൽ ജോലി ചെയ്യുന്ന അനൂപ് ഇതിനായി 10 ദിവസത്തെ അവധിയെടുത്താണ് എത്തിയത്. തിങ്കൾ രാത്രി മടങ്ങും.

1999 മുതൽ 2019 വരെ അനൂപിന്റെ പിതാവ് നാരായണ ഭട്ടതിരിയാണ് അവകാശം പാലിക്കാൻ മങ്ങാട്ട് ഭട്ടതിരിയായി കാട്ടൂരിലെത്തിയിരുന്നത്. ഇദ്ദേഹത്തിനു ശേഷം സഹോദരനാണ് എത്തിയിരുന്നത്. നേരവകാശിയായ അനൂപ് ഇതാദ്യമായാണ് പാർഥസാരഥിക്ക് ഓണവിഭവങ്ങളെത്തിക്കുന്നത്.

ADVERTISEMENT

കുമാരനല്ലൂരിൽ നിന്ന് വ്യാഴം ഉച്ചയോടെ കൊതുമ്പുവള്ളത്തിൽ യാത്ര തുടങ്ങിയ ഭട്ടതിരി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പമ്പാനദിയിൽ പുളിക്കീഴ് കടവിലെത്തി. അവിടെനിന്ന് ആചാരപ്രകാരം പെരിങ്ങര മൂവിടത്ത് മനയിലെത്തി വിശ്രമിച്ച് ഉച്ചഭക്ഷണവും കഴിഞ്ഞ് 3 മണിയോടെ പുറപ്പെട്ടു. 7ന് ചെങ്ങന്നൂരിലെത്തിയ ഭട്ടതിരിയുടെ വള്ളം രാത്രി 10ന് ആറന്മുളയിലെത്തി. അവിടെ വിശ്രമിച്ച് ഇന്നു പുലർച്ചെ കാട്ടൂരിലേക്കു തിരിക്കും. വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം ഓണവിഭവങ്ങളും കെടാവിളക്കുമായി ആറന്മുളയ്ക്കു തിരിക്കും.

English Summary:

Mangattu Bhattathiri Sets Sail for Aranmula with Provisions for Onasadya

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT