ഡാൻ ഇവാൻസ് അന്തരിച്ചു; വിട വാങ്ങിയത് വാഷിങ്‌ടൻ മുൻ ഗവർണർ
മൂന്ന് തവണ വാഷിങ്‌ടൻ ഗവർണറായി സേവനമനുഷ്ഠിച്ച ഡാൻ ഇവാൻസ് (98) അന്തരിച്ചു.
മൂന്ന് തവണ വാഷിങ്‌ടൻ ഗവർണറായി സേവനമനുഷ്ഠിച്ച ഡാൻ ഇവാൻസ് (98) അന്തരിച്ചു.
മൂന്ന് തവണ വാഷിങ്‌ടൻ ഗവർണറായി സേവനമനുഷ്ഠിച്ച ഡാൻ ഇവാൻസ് (98) അന്തരിച്ചു.
സിയാറ്റിൽ ∙ മൂന്ന് തവണ വാഷിങ്‌ടൻ ഗവർണറായി സേവനമനുഷ്ഠിച്ച ഡാൻ ഇവാൻസ് (98) അന്തരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗമായിരുന്ന ഡാൻ വാഷിങ്‌ടൻ സർവകലാശാലയിൽ റീജന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1925 ൽ സിയാറ്റിലിൽ ജനിച്ച ഡാൻ ഇവാൻസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സിവിൽ എൻജിനീയറായിരുന്നു. 1956-ൽ അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1964-ൽ ഗവർണർ പദവി നേടുകയും ചെയ്തു.
മൂന്നാം ഊഴം തേടി മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാർഥി ആൽബർട്ട് ഡി. റോസെല്ലിനിയെ തോൽപ്പിച്ചാണ് ഡാൻ വിജയിച്ചത്. ഗവർണർ എന്ന നിലയിൽ സംസ്ഥാനത്ത് കമ്മ്യൂണിറ്റി കോളജ് സമ്പ്രദായം സ്ഥാപിക്കുന്നതിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു.