ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് 116 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി
ന്യൂയോർക്കിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകന്‍റെ കുടുംബത്തിന് 116 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

ന്യൂയോർക്ക് ∙ ന്യൂയോർക്കിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകന്‍റെ കുടുംബത്തിന് 116 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2018 മാർച്ചിൽ അപകടത്തിൽ മരിച്ച 26 വയസ്സുകാരനായ ട്രെവർ കാഡിഗന്‍റെ കുടംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.
അപകടത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പൈലറ്റ് രക്ഷപ്പെട്ടു. എന്നാൽ അഞ്ച് യാത്രക്കാർ ഹാർനെസിൽ നിന്ന് സ്വയം മോചിതരാകാനായി നടത്തിയ ശ്രമം പരാജയപ്പെട്ടതായി നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽ യാത്രക്കാരായ ഈ അഞ്ചുപേരും മരിച്ചു.
ട്രെവറിനു പുറമെ ബ്രയാൻ മക്ഡാനിയൽ( 26), കാർല വല്ലെജോസ് ബ്ലാങ്കോ( 29), ട്രിസ്റ്റൻ ഹിൽ( 29), ഡാനിയൽ തോംസൺ (34) എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററിന്‍റെ രൂപകൽപ്പനയിലും ഫ്ലോട്ടേഷൻ സംവിധാനത്തിലും പിഴവ് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പൈലറ്റ് സിസ്റ്റം ശരിയായി ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞു.