സ്‌കാർബൊറോ കപ്പ് ടൂർണമെന്റ്: നോർത്തേൺ വൂൾവ്സ് കിരീടം ചൂടി
സ്‌കാർബൊറോ എഫ്സി സംഘടിപ്പിച്ച രാജ്യാന്തര ഫുട്ബോൾ ടൂർണമെന്‍റിൽ നോവ സ്കോഷ്യൻ ടീമായ നോർത്തേൺ വോൾവ്‌സ് ജേതാക്കളായി.

ഒന്‍റാറിയോ∙ സ്‌കാർബൊറോ എഫ്സി സംഘടിപ്പിച്ച രാജ്യാന്തര ഫുട്ബോൾ ടൂർണമെന്‍റിൽ നോവ സ്കോഷ്യൻ ടീമായ നോർത്തേൺ വോൾവ്‌സ് ജേതാക്കളായി. അറ്റ്ലാന്‍റിക് പ്രവിശ്യകളിൽ നിന്നും ആദ്യമായാണ് ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്. കാനഡയും യുഎസ്എയും ഉൾപ്പെടെ 21 ശക്തരായ ടീമുകളാണ് ഒന്‍റാറിയോയിലെ സ്കാർബറോയിൽ നടന്ന ഈ ടൂർണമെന്‍റിൽ മാറ്റുരച്ചത്.
ഹാലിഫാക്സിലെ (നോവ സ്‌കോഷ്യ) മലയാളി ഫുട്ബോൾ പ്രേമികളാൽ 2023-ൽ സ്ഥാപിതമായ ഫുട്ബാൾ ക്ലബാണ് നോർത്തേൺ വോൾവ്‌സ്. ഫൈനലിൽ മുൻ ചാംപ്യന്മാരായ കൈരളി എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നോർത്തേൺ വോൾവ്‌സ് തോൽപ്പിച്ചത്.