ഇന്ത്യ - യുഎസ് പങ്കാളിത്തം ശക്തമെന്ന് വൈറ്റ് ഹൗസ്
ഇന്ത്യ - യുഎസ് പങ്കാളിത്തം കൂടുതൽ ശക്തമാണെന്ന് വൈറ്റ് ഹൗസ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിലുള്ള പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ഹൂസ്റ്റണ്‍ ∙ ഇന്ത്യ - യുഎസ് പങ്കാളിത്തം കൂടുതൽ ശക്തമാണെന്ന് വൈറ്റ് ഹൗസ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിലുള്ള പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
ബൈഡന്റെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളുടെ പങ്കാളിത്തത്തില്‍ പ്രസിഡന്റ് അഭിമാനിക്കുവെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഔദ്യോഗിക വസതിക്കു പകരം നരേന്ദ്ര മോദിയെ ബൈഡൻ സ്വന്തം വസതിയില്‍ സ്വീകരിച്ചത് ഇരുനേതാക്കളും തമ്മിലുള്ള ആത്മബന്ധമാണെന്നും നിരീക്ഷകർ പറയുന്നു.
ഇന്ത്യയുമായ് യുഎസിനുള്ള ഉഭയകക്ഷി ബന്ധം ശക്തമാണ്, കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു എന്നാണ് ദേശീയ സുരക്ഷ കമ്മ്യൂണിക്കേഷന്‍സ് ഉപദേശകൻ ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടത്.
യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതും അഭിമാനകരമാണെന്ന് കിര്‍ബി ചൂണ്ടിക്കാട്ടി. ഇന്തോ - പസഫിക് മേഖലയെ കുറിച്ചും രാജ്യാന്തര, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി. വിൽമിങ്ടനിൽ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തിയത്. മൂന്നു ദിവസമായിരുന്നു മോദിയുടെ യുഎസ് സന്ദർശനം