യുഎസിൽ മലയാളി ജഡ്ജിക്ക് തടവ്
ഹൂസ്റ്റൺ ∙ യുഎസിൽ വംശീയഅധിക്ഷേപം നേരിടുന്നയാളെന്ന പ്രതീതിയുണ്ടാക്കി വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനായി വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് വിവാദ പോസ്റ്റുകളിട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജിന് തടവുശിക്ഷ.

ഹൂസ്റ്റൺ ∙ യുഎസിൽ വംശീയഅധിക്ഷേപം നേരിടുന്നയാളെന്ന പ്രതീതിയുണ്ടാക്കി വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനായി വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് വിവാദ പോസ്റ്റുകളിട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജിന് തടവുശിക്ഷ. കേസിൽ ഇദ്ദേഹം ജൂണിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ജയിലിലടച്ച് ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജായി ഏറ്റവുമധികം വോട്ടുനേടി ജയിച്ച ജോർജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായാണു മത്സരിച്ചത്. ജോർജ് ഭരണസമിതിയിൽ നിന്നു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായെങ്കിലും സ്ഥാന മൊഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
2022 ലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ എതിരാളിയെ പ്രതിക്കൂട്ടിലാക്കുന്നതരം വംശീയ വിദ്വേഷ പോസ്റ്റുകൾ നടത്താനായി അന്റോണിയോ സ്കേലിവാഗ് എന്ന വ്യാജ അക്കൗണ്ട് ജോർജ് സൃഷ്ടിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.