ഇന്ത്യൻ മാധ്യമ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന വാർഷിക പുരസ്‌കാരദാനം 2025 ജനുവരി 10ന് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്‍ററിൽ വച്ച് നടക്കും.

ഇന്ത്യൻ മാധ്യമ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന വാർഷിക പുരസ്‌കാരദാനം 2025 ജനുവരി 10ന് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്‍ററിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ മാധ്യമ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന വാർഷിക പുരസ്‌കാരദാനം 2025 ജനുവരി 10ന് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്‍ററിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ന്യൂയോർക്ക്∙ ഇന്ത്യൻ മാധ്യമ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന വാർഷിക പുരസ്‌കാരദാനം 2025 ജനുവരി 10ന് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്‍ററിൽ വച്ച് നടക്കും. ഈ ചടങ്ങിൽ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകും.

മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. ക്യാഷ് അവാർഡും പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.

ADVERTISEMENT

അച്ചടി - ദൃശ്യമാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന മികച്ച രണ്ട് പേര്‍ക്ക് അവാര്‍ഡ് നല്‍കും. അതു പോലെ മികച്ച എക്‌സ്‌ക്ലൂസിവ് വാര്‍ത്തക്കു അച്ചടി/ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് നല്‍കും.  അവാര്‍ഡ് നല്‍കുന്ന മറ്റു വിഭാഗങ്ങള്‍: മികച്ച ഫീച്ചര്‍, മികച്ച വാര്‍ത്ത അവതാരകന്‍ - അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത, മികച്ച ഫൊട്ടോഗ്രാഫര്‍, മികച്ച വിഡിയോഗ്രാഫർ, മികച്ച ന്യൂസ് എഡിറ്റർ, മികച്ച വിഡിയോ എഡിറ്റർ,   റേഡിയോ രംഗത്തെ മികവിനും യുവമാധ്യമ പ്രവര്‍ത്തകർക്കും അവാർഡുകൾ നൽകും.

ഇതാദ്യമായി മികച്ച വാർത്ത പരിപാടി നിർമാതാവിനും, മികച്ച എന്‍റർടൈൻമെന്‍റ് പരിപാടി നിർമാതാവിനും. മികച്ച എന്‍റർടൈൻമെന്‍റ് പരിപാടി അവതാരകൻ  - അവതാരക എന്നിവർക്കും അവാർഡുകൾ നൽകി ആദരിക്കും. പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്‌, ഒപ്പം ഓൺലൈൻ മാധ്യമരംഗത്തെ മികച്ച പ്രവർത്തനം എന്നിവയ്ക്കും പുതുതായി അവാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ആദ്യമായി കേരളത്തിലെ ഏറ്റവും മികച്ച പ്രസ് ക്ലബിന് അവാർഡ് നൽകി ആദരിക്കാനും ഈ വർഷം തീരുമാനം എടുത്തിട്ടുണ്ട് എന്നുള്ളതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും, അവര്‍ക്കു വേണ്ടി മറ്റുള്ളവർക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. 

ADVERTISEMENT

നോമിനേഷനുകൾ സമർപ്പിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ്  www.indiapressclub.org/nomination സന്ദർശിച്ചാൽ മാത്രം മതി. വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈൻ ഫോം പൂരിപ്പിച്ചതിന്  ശേഷം  അനുബന്ധ പത്രവാര്‍ത്തകളോ ഫോട്ടോകളോ വിഡിയോകളോ ഉള്‍പ്പെടെ ഓൺലൈനിൽ തന്നെ എല്ലാം അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും. 

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനിൽ ട്രൈസ്റ്റാർ 1-917-662-1122, ഷിജോ പൗലോസ് 1-201-238-9654, വിശാഖ് ചെറിയാൻ 1-757-756-7374, അനിൽ ആറൻമുള 1-713-882-7272, ആശ മാത്യു 1-612-986-2663, റോയ് മുളകുന്നം 1-647-363-0050, www.indiapressclub.org.  കേരളത്തിലെ ഈ പരിപാടിയുടെ റീജനൽ കോഓർഡിനേറ്റർ പ്രതാപുമായും ബന്ധപ്പെടാവുന്നതാണ്. Phone: 9846333435,  നവംബര്‍ 30 നുള്ളില്‍ ലഭിക്കുന്ന നോമിനേഷനുകള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുക.  

English Summary:

Nominations are Invited for India Press Club of North America Awards

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT