യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ 7 വരെ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും.
ടെക്സസ് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും. വോട്ടർ റജിസ്ട്രേഷൻ അവസാനിക്കുന്നതിന് മുൻപ് കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നടപടികൾ യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് വേഗത്തിൽ പൂർത്തീകരിച്ചു വരികയാണ്.
പൗരത്വ പ്രതിജ്ഞ കഴിഞ്ഞാൽ ഉടൻ വോട്ടർ റജിസ്ട്രേഷൻ നടപടികളും ആരംഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടെക്സസിലെ പ്ലാനോ ഇവന്റ് സെന്ററിൽ നടന്ന ചടങ്ങിൽ 1,500 പേരാണ് സത്യപ്രതിജ്ഞ ചെയ്തു പൗരത്വം നേടിയത്.
2022 ലെ അമേരിക്കൻ കമ്മ്യൂണിറ്റി സർവേ അവുസരിച്ച് പത്ത് ശതമാനം വോട്ടർമാർ വിദേശത്തു ജനിച്ചവർ ആണ്. അതേസമയം നിലവിൽ പൗരത്വ നടപടികൾക്കായ് എടുക്കുന്ന കാലയളവ് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം കുറഞ്ഞിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് 50 ശതമാനം കുറവാണിത്. കൂടാതെ ഓഗസ്റ്റിൽ പുതാതായ് പൗരത്വം ലഭിച്ച 2,600 പേർക്കിടയിൽ നടത്തിയ സർവേ അനുസരിച്ച് 97.3 ശതമാനം ആളുകളും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുമെന്നാണ് അറിയിച്ചത്. നാഷനൽ പാർട്ണർഷിപ് ഫോർ ന്യൂ അമേരിക്കൻസും യുഎസ് ഇമ്മിഗ്രേഷൻ പോളിസി സെന്റർ അറ്റ് കലിഫോർണിയയും ചേർന്നാണ് സർവേ നടത്തിയത്.
അതേസമയം 2022 ൽ ടെക്സസിൽ വോട്ട് രേഖപ്പെടുത്തുമെന്ന് റജിസ്റ്റർ ചെയ്തവരിൽ 52 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് നൽകിയ വിവരമനുസരിച്ച് റജിസ്റ്റർ ചെയ്ത 6,93,753 പേരിൽ 3,64,779 പേർ മാത്രമാണ് വോട്ട് ചെയ്തത്.