കലിഫോർണിയ ∙ എൻഎസ്എസ് കലിഫോർണിയയുടെ ഓണാഘോഷം വൻ വിജയമായി. 11 മണിക്ക്, സദ്യയോട് കൂടി തുടങ്ങിയ പരിപാടികൾ, വൈകിട്ട് ഏഴു മണി വരെ നീണ്ടുനിന്നു. NSS കലവറയുടെ രുചികരമായ വിഭവങ്ങൾ തന്നെയായിരുന്നു. സദ്യയുടെ പ്രധാന ഹൈലൈറ്റ് വിഭവ സമൃദ്ധമായ സദ്യ ക്കു ശേഷം രണ്ടു മണിയോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ NSS കാലിഫോർണിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ ∙ എൻഎസ്എസ് കലിഫോർണിയയുടെ ഓണാഘോഷം വൻ വിജയമായി. 11 മണിക്ക്, സദ്യയോട് കൂടി തുടങ്ങിയ പരിപാടികൾ, വൈകിട്ട് ഏഴു മണി വരെ നീണ്ടുനിന്നു. NSS കലവറയുടെ രുചികരമായ വിഭവങ്ങൾ തന്നെയായിരുന്നു.  സദ്യയുടെ പ്രധാന ഹൈലൈറ്റ് വിഭവ സമൃദ്ധമായ സദ്യ ക്കു  ശേഷം രണ്ടു മണിയോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ NSS കാലിഫോർണിയ പ്രസിഡന്റ് രാജേഷ് കൊണാഗാപറമ്പത്ത്‌, വൈസ് പ്രസിഡന്റ് സുജിത് വിശ്വനാഥ്, സെക്രട്ടറി ഇന്ദു നായർ, ജോയിന്റ് സെക്രെട്ടറി പ്രിയങ്ക സജീവ്, ട്രഷറർ ശ്രീജിത്ത് നായർ, ജോയിന്റ് ട്രഷറർ രജനി ചാന്ദ്, മുൻ പ്രസിഡന്റ് സജേഷ് രാമചന്ദ്രൻ, ട്രുസ്റ്റി ബോർഡ് അംഗങ്ങളായ ജയപ്രദീപ്, ഹരി ഗംഗാധരൻ സജീവ് പിള്ളയ് എന്നിവർ പങ്കെടുത്തു.

ഫ്രേമുണ്ട്  സിറ്റി  കൗൺസിൽ മെമ്പർ രാജ് സെൽവനോടൊപ്പം, മറ്റു പ്രമുഖ സംഘടനകളുടെ ഭാരവാഹികളുടെയും കമ്മ്യൂണിറ്റി ലീഡേഴ്‌സിന്റെയും സാന്നിധ്യം പരിപാടിയുടെ പകിട്ടേറ്റി. പ്രണവം  ടീം അവതരിപ്പിച്ച വ്യത്യസ്തമായ തിരുവാതിരയോട് കൂടി തുടങ്ങിയ  വിവിധങ്ങളായ കല പരിപാടികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. പരിപാടികൾ പര്യവസാനിച്ചതു, ആൻഡ്രോമിഡ  എന്ന  ചെറുനാടകത്തോടു  കൂടിയായിരുന്നു.  ബേ ഏരിയയിലെ മികച്ച കലാ പ്രതിഭകൾ ഒന്ന് ചേർന്ന JAMMS ടീമിന്റെ ഗാനമേള ഏറെ ജനശ്രദ്ധ ആകർഷിച്ചു.

ADVERTISEMENT

സൂരജ് സേതുമാധവനും, ജിതേഷ് ചന്ദ്രനും ആയിരുന്നു പ്രോഗ്രാമിന്റെ എംസി. ഒപ്പം തന്നെ എൻഎസ്എസ് വോളന്റിയേഴ്സിന്റെ പ്രവത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. ഓണാഘോഷങ്ങൾ ഏറ്റവും ഭംഗിയായി നടത്തുന്നതിൽ പങ്കു വഹിച്ച ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ ജോയിന്റ് ട്രഷറര്‍ രജനി നന്ദി പറഞ്ഞു.
(വാർത്ത ∙ ഇന്ദു നായർ, സജൻ മൂലപ്ലാക്കൽ)

English Summary:

Onam celebration of NSS California