14 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാര്
14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി.
14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി.
14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി.
ഡാലസ് ∙ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. വിൻസെന്‍റ് ജെറോം തോംസൺ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയതെന്ന് ടെക്‌സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ലീഗ സിമോണ്ടൺ അറിയിച്ചു. ഇതിൽ വിൻസെന്‍റ് ജെറോം തോംസൺ 20 വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ച കോടതി ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറിൽ വിധിക്കുമെന്നും അറിയിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പ്രതികൾ സമ്മതിച്ചു. ഇരുവരെയും ലൈംഗിക കുറ്റവാളികളായി റജിസ്റ്റർ ചെയ്തു. തന്നെ ഉപദ്രവിക്കരുതെന്ന് കുട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികൾ തയ്യാറായില്ലെന്നും കോടതി വിലയിരുത്തി .
2021 ഒക്‌ടോബർ 23 ന് 14 വയസ്സുകാരിയെ വീട്ടിലേക്ക് പോകുന്നതിന് ലിഫ്റ്റ് തരാമെന്നാണ് പറഞ്ഞാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. ആളില്ലാത്ത ഇടവഴിയിൽ വാഹനം നിർത്തി കാറിന്‍റെ പിൻസീറ്റിൽ വച്ച് കുട്ടിയെ ഒലതുഞ്ചി ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ തോംസൺ പകർത്തി. പിന്നീട് ഇരുവരും കുട്ടിയെ മോട്ടലിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് ഇരുവരും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇരയ്ക്ക് ബുദ്ധിപരമായ വൈകല്യമുണ്ടെന്നും പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.