ഹൂസ്റ്റണിൽ ഗർഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ഹൂസ്റ്റൺ ∙ ഗർഭിണിയായ ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. ലീ മോംഗേഴ്സൺ ഗില്ലി (38) എന്നയാളാണ് ഭാര്യ ക്രിസ്റ്റ ഗില്ലിയെ (38) കൊലപ്പെടുത്തിയത്.

ഹൂസ്റ്റൺ ∙ ഗർഭിണിയായ ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. ലീ മോംഗേഴ്സൺ ഗില്ലി (38) എന്നയാളാണ് ഭാര്യ ക്രിസ്റ്റ ഗില്ലിയെ (38) കൊലപ്പെടുത്തിയത്. ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ഹാരിസ് കൗണ്ടി ജയിലിൽ അടയ്ക്കുകയും ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രിസ്റ്റ ഗില്ലിയുടെ മരണം കഴുത്ത് ഞെരിച്ചത് മൂലമാണെന്ന് കണ്ടെത്തിയിരുന്നു. 38 കാരിയായ ക്രിസ്റ്റ മരിക്കുമ്പോൾ ഒൻപത് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് മെഡിക്കൽ എക്സാമിനറുടെ ഓഫിസ് അറിയിച്ചു.
ലീയും ക്രിസ്റ്റയും അവരുടെ രണ്ട് കുട്ടികളുമായി എട്ടാം സ്ട്രീറ്റിന് സമീപമുള്ള ആൾസ്റ്റൺ സ്ട്രീറ്റിലെ ഹൈറ്റ്‌സ് ഹോമിലാണ് താമസിച്ചിരുന്നത്. ഭാര്യ ആത്മഹത്യ ചെയ്തതായി ലീ മോംഗേഴ്സൺ ഗില്ലി ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പാരാമെഡിക്കൽ സംഘം എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ക്രിസ്റ്റ ഗില്ലിയുടെ മുഖത്ത് ചതവുകളും മുറിവുകളുമുണ്ടെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി.