അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ എം.പി എന്നിവർക്ക് അമേരിക്കന്‍ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി.

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ എം.പി എന്നിവർക്ക് അമേരിക്കന്‍ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡിസണ്‍ (ന്യൂജഴ്‌സി) ∙ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ എം.പി എന്നിവർക്ക് അമേരിക്കന്‍ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി.

കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്‍റര്‍ (കെ.എം.സി.സി.), മലയാളി മുസ്‌ലിംസ് ഓഫ് ന്യൂജഴ്‌സി (എം.എം.എന്‍.ജെ), കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി, നന്മ എന്നീ സംഘടനകള്‍ ചേര്‍ന്ന് റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഫൊക്കാന, ഫോമാ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി, കെ.എം.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. യു.എസ് കെ.എം.സി.സി പ്രസിഡന്‍റ് യു.എ നസീര്‍ അധ്യക്ഷത വഹിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ക്കും ഹാരിസ് ബീരാനും ന്യൂജെഴ്സിയില്‍ സ്വീകരണം

ADVERTISEMENT

പ്രശസ്ത ന്യൂറോ സയന്‍സ് ഗവേഷകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീറിനെ സാദിഖലി തങ്ങള്‍ ആദരിച്ചു. യു.എസ്.എ കെഎംസിസി യുടെ വെബ് സൈറ്റും ഫേസ് ബുക്ക് പേജും തങ്ങള്‍ ചടങ്ങില്‍ വെച്ചു പ്രകാശനം നടത്തി. ഐ.ഒ.സി. ചെയര്‍ ജോര്‍ജ് എബ്രഹാം, നന്മ – എംഎംഎൻജെ സഹ സ്ഥാപകൻ ഡോ. സമദ് പൊന്നേരി, ഫൊക്കാന പ്രസിഡന്‍റ് ഡോ. സജിമോന്‍ ആന്‍റണി, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, നന്മ വൈസ് പ്രസിഡന്‍റ് ഡോ. സക്കീര്‍ ഹുസ്സൈന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടക്കല്‍, ബോബി ബാല്‍, ജോര്‍ജ് ജോസഫ്, മുന്‍ ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ നായര്‍, അസ്‌ലം ഹമീദ്, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അന്‍വര്‍ നഹ, ലീലാ മാരേട്ട്, ജിബി തോമസ്, മധു കൊട്ടാരക്കര, തങ്കം അരവിന്ദ്, അനില്‍ പുത്തന്‍ചിറ, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, ഒമര്‍ സിനാപ്, നിരാര്‍ ബഷീര്‍, ഷൈമി ജേക്കബ്, ജിന്‍സ് മാത്യു, അഞ്ചല്‍ ഷാഫി ചാലിയം, അബ്ദുല്‍ഖാദര്‍ പാട്ടില്ലത്ത്, നാസര്‍ കോടൂര്‍, ജംഷാദ് എന്നിവര്‍ സംസാരിച്ചു.

സുല്‍ഫിക്കര്‍ ഹബീബ്, താഹാ മുഹമ്മദ് എന്നിവര്‍ പരിപാടി ക്രമീകരിച്ചു. ഇന്‍തിയാസ് സ്വാഗതവും, ഷെമി അന്ത്രു നന്ദിയും പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാ മോര്‍ നിക്കോളാവോസിന്‍റെ ആശംസാ സന്ദേശവും അറിയിച്ചു.

ADVERTISEMENT

റിപ്പോര്‍ട്ട്: യു.എ. നസീര്‍, ന്യൂയോക്ക്

English Summary:

Reception for Panakkad Syed Sadiq Ali Thangal and Haris Beeran in New Jersey