ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും വീണ് ബോയ്ബാൻഡ് വൺ ഡയറക്ഷൻ താരം ലിയാം പെയ്ന് ദാരുണാന്ത്യം
പ്രശസ്ത ബ്രിട്ടിഷ് ബോയ്‌ബാൻഡ് വൺ ഡയറക്ഷനിലെ മുൻ അംഗമായ ലിയാം പെയ്ൻ (31) അന്തരിച്ചു. ഒക്ടോബർ 16ന് അർജന്റീനയിലെ ബ്യൂനസ് ഐറിസിലെ പലേർമോയിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.

ബ്യൂനസ് ഐറിസ് ∙ പ്രശസ്ത ബ്രിട്ടിഷ് ബോയ്‌ബാൻഡ് വൺ ഡയറക്ഷനിലെ മുൻ അംഗമായ ലിയാം പെയ്ൻ (31) അന്തരിച്ചു. ഒക്ടോബർ 16ന് അർജന്റീനയിലെ ബ്യൂനസ് ഐറിസിലെ പലേർമോയിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെയ്‌നിന് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തുമെന്നും എമർജൻസി മെഡിക്കൽ സർവിസ് ഡയറക്ടർ ആൽബർട്ടോ ക്രെസെന്റി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
2010 ലാണ് വൺ ഡയറക്ഷൻ ബോയ്ബാൻഡ് രൂപികരിച്ചത്. 2015ൽ ബാൻഡ് വേർപിരിഞ്ഞതിന് ശേഷം 2019ൽ പെയ്ൻ തന്റെ ആദ്യ സോളോ ആൽബം പുറത്തിറക്കിയിരുന്നു. ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ, നിയാൽ ഹൊറാൻ, സെയ്ൻ മാലിക് എന്നിവരാണ് മറ്റ് അംഗങ്ങൾ.