അവസാനഘട്ട പ്രചാരണത്തിൽ വാഗ്ദാനങ്ങളുമായ് ഹാരിസും ട്രംപും
നോർത്ത് കാരോലൈന ∙ 'ലെറ്റ് അസ് എൻഡ് ഇറ്റ് ടുമാറോ', മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ പിതാവിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത അനുയായികളോട് പറഞ്ഞ വാക്കുകളാണിത്.

നോർത്ത് കാരോലൈന ∙ 'ലെറ്റ് അസ് എൻഡ് ഇറ്റ് ടുമാറോ', മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ പിതാവിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത അനുയായികളോട് പറഞ്ഞ വാക്കുകളാണിത്. പ്രചാരണത്തിന് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ ഡി വാൻസും ഒപ്പമുണ്ടായിരുന്നു.
വൈസ് പ്രസിഡന്റും ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസും പ്രസിഡന്റ് ബൈഡനും ചേർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചതായ് വാൻസ് പറഞ്ഞു. യുഎസ് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് പറയുന്നത് വിലക്കയറ്റം 2.1% ആണെന്നാണ്. ലോകമെമ്പാടുമുള്ള 'ടിൻ -പോട്ട്' സേച്ഛാധിപതികളിൽ നിന്ന് ഓയിലും ഗ്യാസും വാങ്ങാനാണ് കമല ഹാരിസിന് താല്പര്യമെന്ന് വാൻസ് പറഞ്ഞു. ട്രംപും വാൻസും ചൈനയുടെ മേൽ താരിഫുകൾ ഏർപ്പെടുത്തി അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 60 ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 20 ശതമാനവും തീരുവ ചുമത്താനാണ് ഉദേശിക്കുന്നത്. ഈ നടപടിക്ക് പുറമെ അമേരിക്കയിൽ നിന്നുള്ള സാധനങ്ങൾക്ക് നികുതി ഇളവ് നൽകുമെന്നും വാൻസ് പറഞ്ഞു.
ശനിയാഴ്ച ഷാർലെറ്റിലായിരുന്നു ഹാരിസിന്റെ പ്രചാരണം. മധ്യവർഗ്ഗകാരായ 100 മില്യൻ അമേരിക്കൻ ജനതയ്ക്ക് നികുതി ഇളവ് നൽകുമെന്ന് ഹാരിസ് പറഞ്ഞു. ആദ്യമായി വീട് വാങ്ങുന്നവർക്ക് 25,000 ഡോളറും ആദ്യമായി മാതാ പിതാക്കൾ ആകുന്നവർക്കു 6,000 ഡോളറും നൽകുമെന്നും വാഗ്ദാനം നൽകി. അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനോടൊപ്പം അമേരിക്കക്കാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
റിയൽ ക്ലിയർ പൊളിറ്റിക്സ് ഹാരിസ് -ട്രംപ് മത്സരത്തിൽ തുല്യ നിലയാണ് പ്രവചിച്ചത്. ടിപ്പും ഇതേ പ്രവചനം ആവർത്തിച്ചു. അറ്റ്ലസ് -ഇന്റൽ ട്രംപിന് ഒരു ശതമാനം മുന്നേറ്റം പറഞ്ഞപ്പോൾ ഇപ്‌സോസ് ഹാരിസിന് രണ്ടു ശതമാനം മുന്നേറ്റമാണ് പ്രവചിച്ചത്. അയോവയിൽ ഡി മോയിൻ റജിസ്റ്റർ /മീഡിയാ കോം സർവേ ഹാരിസിന് 3 ശതമാനം ലീഡ് പ്രവചിച്ചു. സ്വതന്ത്രർ ആണെന്ന് വിശേഷിപ്പിച്ചിരുന്ന സ്ത്രീകളിൽ ചിലർ ഹാരിസ് പക്ഷം ചേർന്നതാണ് ഈ മാറ്റത്തിനു കാരണം. ഈ സർവേ ഫലത്തെ ട്രംപ് വിമർശിച്ചു. ഇത് നിയമ വിരുദ്ധമാണെന്നായിരുന്നു ട്രംപിന്റെ വാദം. നവംബർ 1, 2 തീയതികളിൽ എമേഴ്സൺ കോളജ് നടത്തിയ പോളിൽ ട്രംപിന് 53% വും ഹാരിസിന് 43% വുമാണ് ലീഡ് നില. പുരുഷന്മാരും സ്ത്രീകളും ഒരു പോലെ ട്രംപിനെ പിന്തുണയ്ക്കുന്നു എന്നാണ് സർവേ കണ്ടെത്തിയത്.