ട്രംപിനെ വിജയിപ്പിച്ചത് 'ഷട്ട് ദ് ഡോര്‍ ബിഹൈന്‍ഡ് മീ' സിന്‍ഡ്രോം; വിധിയെഴുത്തിലെ കാണാപുറങ്ങൾ
അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പക്ഷേ അമേരിക്കന്‍ ജനത ഡോണൾഡ് ട്രംപിന് നല്‍കിയതാകട്ടെ അപ്രതീക്ഷിതമായ തകര്‍പ്പന്‍ വിജയവും.
അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പക്ഷേ അമേരിക്കന്‍ ജനത ഡോണൾഡ് ട്രംപിന് നല്‍കിയതാകട്ടെ അപ്രതീക്ഷിതമായ തകര്‍പ്പന്‍ വിജയവും.
അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പക്ഷേ അമേരിക്കന്‍ ജനത ഡോണൾഡ് ട്രംപിന് നല്‍കിയതാകട്ടെ അപ്രതീക്ഷിതമായ തകര്‍പ്പന്‍ വിജയവും.
ഹൂസ്റ്റണ്‍∙ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പക്ഷേ അമേരിക്കന്‍ ജനത ഡോണൾഡ് ട്രംപിന് നല്‍കിയതാകട്ടെ അപ്രതീക്ഷിതമായ തകര്‍പ്പന്‍ വിജയവും. സമാനതകളില്ലാത്ത ഈ വിജയത്തിന് കാരണം എന്താകാം. ഒറ്റ നോട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നു തോന്നിപ്പിക്കുമ്പോഴും യുഎസിലെ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിനോടുള്ള അന്തര്‍ധാര സജീവമാകുന്നതിന് കാരണം എന്തായിരിക്കാം. രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത് ഇതിന് ഒന്നല്ല, നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ്.
അതില്‍ പ്രധാനം സമ്പദ് വ്യവസ്ഥയാണ്. രാജ്യത്തുടനീളം പണപ്പെരുപ്പം വേതനത്തേക്കാള്‍ വേഗത്തില്‍ ഉയരുന്നത് കമലയോടുള്ള വോട്ടര്‍മാരുടെ ക്ഷോഭത്തിന് കാരണമായി. യുഎസ് മികച്ച രീതിയില്‍ വളരുന്നുണ്ടായിരുന്നു എന്നത് വോട്ടര്‍മാരെ ബാധിച്ചില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം യുഎസിന്‍റെ വളര്‍ച്ച മികച്ചതായിരുന്നു എന്നത് കാര്യമാക്കേണ്ടതില്ല. എന്നാല്‍ സാധാരണ അമേരിക്കക്കാരുടെ അവസ്ഥ പക്ഷേ അത്ര സുഖകരമായിരുന്നില്ല.
രാജ്യം തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും സമ്പദ്വ്യവസ്ഥ മോശം അവസ്ഥയിലാണെന്നും 75% പേര്‍ക്കും തോന്നി. താരിഫ് വര്‍ധിപ്പിക്കുമെന്നും ഫാക്ടറികള്‍ യുഎസിലേക്ക് തിരികെ കൊണ്ടുവരുമെന്നുമുള്ള ട്രംപിന്‍റെ വാഗ്ദാനങ്ങള്‍ അടിസ്ഥാന വര്‍ഗത്തെയും കുടിയേറ്റക്കാരെയും ആകര്‍ഷിച്ചു. വലിയ നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തത് സമ്പന്നരായ വോട്ടര്‍മാര്‍ക്ക് ഇഷ്ടമായി.
2020-നെക്കാള്‍ 2024-ല്‍ കുടിയേറ്റം വിഷയത്തിന്‍റെ പ്രധാന്യം അഞ്ചു മടങ്ങ് വര്‍ധിച്ചു. ഏറ്റവും വലിയ കുടിയേറ്റ കൂട്ടായ്മയായ ലാറ്റിൻ അമേരിക്കൻ വംശജരായ വോട്ടര്‍മാര്‍ പോലും അനധികൃത കുടിയേറ്റത്തിനെതിരായ വികാരം പങ്കിട്ടു. 2020-ല്‍ 36% ലാറ്റിൻ അമേരിക്കൻ വംശജരായ പുരുഷന്‍മാരുടെ വോട്ടാണ് ലഭിച്ചതെങ്കില്‍ 2024 ല്‍ 54% പേരുടെ പിന്തുണയാണ് ലഭിച്ചത്.
നിയമവിരുദ്ധമായി ലക്ഷക്കണക്കിന് ആളുകള്‍ യുഎസിലേക്ക് വരുന്നത് കുടിയേറ്റക്കാരും ആഗ്രഹിക്കുന്നില്ല. 'ഷട്ട് ദ് ഡോര്‍ ബിഹൈന്‍ഡ് മീ' സിന്‍ഡ്രോം അവരെ ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ വോട്ടിങ് പാറ്റേണ്‍. നിയമവിരുദ്ധരുമായി കുടിയേറുന്നവരുടെ കൂട്ട നാടുകടത്തല്‍ വാഗ്ദാനം ചെയ്ത ട്രംപ് അനധികൃത കുടിയേറ്റത്തില്‍ പ്രകോപിതനായിരുന്നു. ഇത് വോട്ടര്‍മാരെ ആകര്‍ഷിച്ചു എന്നു വേണം കരുതാം.
എല്ലാ പോസ്റ്റ് റിസള്‍ട്ട് എക്സിറ്റ് പോള്‍ ഡാറ്റയും കാണിക്കുന്നത് ട്രംപ് പുരുഷന്മാരുടെ വോട്ടില്‍ 10 പോയിന്‍റ് അധികം നേടി. സ്ത്രീകളുടെ വോട്ട് പക്ഷേ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. എന്നാല്‍ ട്രംപ്, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, ലാറ്റിൻ അമേരിക്കൻ വംശജരിൽ നിന്നും കറുത്തവര്‍ഗ്ഗക്കാരില്‍ നിന്നും ഗണ്യമായ വോട്ടുകള്‍ നേടി.
അമേരിക്കന്‍ പുരുഷന്മാര്‍ക്ക് അദ്ദേഹത്തിന്‍റെ ആരെയും കൂസാത്ത മനോഭാവം ഏറെ ഇഷ്ടപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് സര്‍വേ കണ്ടെത്തിയിരുന്നു. 'ധാരാളം പുരുഷന്മാര്‍' തങ്ങളുടെ ആധിപത്യം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫലം കാണിച്ചുതരുന്നത്. പതിവ് പോളിങ് ദിവസത്തെ അലസതയില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം കുറഞ്ഞ പുരുഷന്മാരെ വന്‍തോതില്‍ വോട്ടുചെയ്യാന്‍ എത്തിയതും ട്രംപിന് ഗുണകരമായി.
താഴ്ന്ന വരുമാനക്കാരായ പുരുഷന്മാര്‍ സമ്പദ്വ്യവസ്ഥയെ തങ്ങള്‍ക്ക് അനുകൂലമായി ട്രംപ് മാറ്റുമെന്ന് വിശ്വസിച്ചതും അദ്ദേഹത്തിന് അനുകൂലമായി. 2022 മിഡ്ടേമില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ ഒരു നിര്‍ണായക ഘടകമായിരുന്നില്ല എന്നതും ഫലം ലഭിച്ചു. ഗര്‍ഭച്ഛിദ്രം അജണ്ടയായി ഉയര്‍ത്തിയ വോട്ടര്‍മാര്‍ക്കിടയില്‍ കമല ഹാരിസ് 8 പോയിന്‍റുകള്‍ നേടി.
എക്സിറ്റ് പോള്‍ പ്രകാരം 11 പോയിന്‍റുകള്‍ക്കാണ് ട്രംപ് വെള്ളക്കാരുടെ വോട്ട് നേടിയത്. 2020 ലെ 3 പോയിന്‍റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം ഫ്ലോറിഡയില്‍ 13 പോയിന്‍റുകള്‍ നേടി. ന്യൂയോര്‍ക്ക്, വെർജീനിയ തുടങ്ങി കമല ഹാരിസ് വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും ട്രംപിന്‍റെ വോട്ടുകള്‍ ഗണ്യമായി ഉയര്‍ന്നു. ഈ സംസ്ഥാനങ്ങളില്‍ അദ്ദേഹം 13 പോയിന്‍റും 6 പോയിന്‍റും കരസ്ഥമാക്കി. ചുരുക്കത്തില്‍ പറഞ്ഞാല്‍ 'രാജ്യം മുഴുവന്‍ വലത്തേക്ക് നീങ്ങി' എന്നു സാരം.
ആ വ്യതിയാനത്തില്‍, ക്രിസ്ത്യന്‍ വോട്ടുകള്‍, പ്രത്യേകിച്ച് ഇവാഞ്ചലിക്കല്‍ വോട്ടുകള്‍ വലിയ പങ്ക് വഹിച്ചു. അവര്‍ വലിയ തോതില്‍ ട്രംപിന് വേണ്ടി രംഗത്തെത്തി. രാജ്യം പ്രധാനമായും വെള്ളക്കാരും ക്രിസ്ത്യാനികളും ആയിരിക്കണമെന്ന് കരുതുന്ന അമേരിക്കക്കാരിലേക്കാണ് ഈ റൗണ്ടിലെങ്കിലും, തിരഞ്ഞെടുപ്പ് പോയത്. ഈ സാംസ്‌കാരിക യുദ്ധം എങ്ങനെ നടക്കുന്നു എന്ന് മനസിലാക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെട്ടു, മറുവശത്ത് ട്രംപ് അത് കൃത്യമായി മനസിലാക്കി പ്രവര്‍ത്തിച്ചു.
കമല ഹാരിസിനോട് വോട്ടര്‍മാര്‍ക്കുള്ള അടുപ്പക്കുറവ് ട്രംപിന് ഗുണകരമായി. അതിന് കാരണം അവര്‍ക്ക് കുറച്ചു സമയം മാത്രം ലഭിച്ചതാകാം. കാരണം ബൈഡന്‍ പിന്മാറാന്‍ വൈകി പോയിരുന്നു.