തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച തീരുമാനം സൂസി വൈൽസിനെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുക എന്നതാണ്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച തീരുമാനം സൂസി വൈൽസിനെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുക എന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച തീരുമാനം സൂസി വൈൽസിനെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുക എന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച തീരുമാനം സൂസി വൈൽസിനെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുക എന്നതാണ്.  യുഎസ് ചരിത്രത്തില്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി വൈല്‍സ്.

നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ മാനേജര്‍ കൂടിയാണ് സൂസി വൈല്‍സ്.  ജനുവരി 20ന് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന വേളയില്‍ സ്റ്റാഫ് പ്രഖ്യാപനങ്ങളുടെ തുടക്കമാണ് ഈ നിയമനം. വൈല്‍സിന്‍റെ നിയമനം ട്രംപിന്‍റെ പ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സര്‍ക്കാരില്‍ അദ്ദേഹത്തിന്‍റെ പരീക്ഷണങ്ങളുടെ തുടക്കമായും ഇതു വിശേഷിപ്പിക്കപ്പെടുന്നു. 

ADVERTISEMENT

 ∙  ആരാണ് സൂസി വൈല്‍സ്?
ഡോണാൾഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് സൂസി വൈൽസ്. ഫ്ലോറിഡ ആസ്ഥാനമായുള്ള ഈ റിപ്പബ്ലിക്കൻ തന്ത്രജ്ഞയാണ് ട്രംപിന്‍റെ പ്രചാരണത്തിന് പിന്നിലെ മുഖ്യ ശക്തി. ട്രംപിന്‍റെ പ്രചാരണത്തെ ഏറ്റവും അച്ചടക്കത്തോടെയും ഫലപ്രദമായും നിയന്ത്രിച്ചത് സൂസി വൈൽസാണ്.

സൂസി വൈൽസ്. Image Credit: X/ @Susie Wiles.

താഴ്ന്ന പ്രൊഫൈൽ നിലനിർത്തിയ സൂസി മാധ്യമശ്രദ്ധയിൽ നിന്ന് അകന്ന്മാറിയാണ് പ്രവർത്തിച്ചത്. ഒരിക്കലും പൊതുവേദിയില്‍ ശ്രദ്ധ നേടാന്‍ എത്തിയിരുന്നില്ല. ബുധനാഴ്ച ഡോണള്‍ഡ് ട്രംപിന്‍റെ വിജയാഘോഷത്തിനിടെ സ്റ്റേജില്‍ സംസാരിക്കാന്‍ പോലും സൂസി വിസമ്മതിച്ചിരുന്നു. പ്രചാരണ നേതൃത്വം ഇടയ്ക്കിടെ മാറ്റുന്ന ട്രംപിന്‍റെ ചരിത്രം കണക്കിലെടുത്ത്  പ്രചാരണ മാനേജര്‍ എന്ന ഔദ്യോഗിക പദവി ഏറ്റെടുക്കുന്നതും ഒഴിവാക്കിയിരുന്നു. അതുവഴി മാധ്യമങ്ങളുടെ അനാവശ്യ ശ്രദ്ധ തന്നില്‍ കേന്ദ്രികരിക്കരുത് എന്നാണ് സൂസി ആഗ്രഹിച്ചത്. 

ADVERTISEMENT

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസിന്‍റെ 2018 ലെ വിജയകരമായ പ്രചാരണം നിയന്ത്രിച്ചിട്ടുണ്ട്. റോണാൾഡ് റീഗന്‍റെ കാലം മുതൽ രാഷ്ട്രീയത്തിൽ സജീവം. സൂസി വൈൽസ് ട്രംപിന്‍റെ 2016, 2020 വർഷങ്ങളിലെ സംസ്ഥാന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഫ്ലോറിഡയിലെ റിക്ക് സ്‌കോട്ടിന്‍റെ 2010 ലെ ഗവർണർ പ്രചാരണത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.അമേരിക്കൻ ഫുട്ബോൾ താരവും ബ്രോഡ്കാസ്റ്ററുമായിരുന്ന പാറ്റ് സമറോളിന്റെ മകളാണ്.

വൈല്‍സിന് ട്രംപിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു. അതോടൊപ്പം കഠിനമായ വസ്തുതകള്‍ അദ്ദേഹത്തോട് പറയാനും അവര്‍ക്ക് സാധിക്കുമെന്ന്  ദി ഗേറ്റ്കീപ്പേഴ്‌സിന്‍റെ രചയിതാവ് ക്രിസ് വിപ്പിള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവര്‍ക്ക് വൈറ്റ് ഹൗസ് ശരിക്കും പരിചയമില്ല എന്നതാണ് ഒരു പോരായ്മ. 40 വര്‍ഷമായി വാഷിങ്‌ടൻ ജോലി ചെയ്തിട്ടില്ല. അതൊരു യഥാര്‍ഥ പോരായ്മയാണ് എന്നും വിപ്പിള്‍ പറയുന്നു. 

ADVERTISEMENT

പ്രചാരണ വേളയില്‍ ട്രംപ് പതിവായി വൈല്‍സിനെ പരാമര്‍ശിച്ചിരുന്നു. തന്‍റെ ''മികച്ച പ്രചാരണ സംഘാംഗം'' എന്ന് അദ്ദേഹം വൈല്‍സിനെ പതിവായി വിശേഷിപ്പിച്ചിരുന്നു. ട്രംപുമായുള്ള ഏറ്റവും കഠിനമായ സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം വൈല്‍സായിരുന്നു. കൂടാതെ എല്ലാ വിമര്‍ശനാത്മക ചര്‍ച്ചകളിലും പങ്കാളിയായിരുന്നു. അവർ അദ്ദേഹത്തിന്‍റെ കുടുംബവുമായി ശക്തമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുകയും റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍, എലോണ്‍ മസ്‌ക് എന്നിവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.

 ∙ ചീഫ് ഓഫ് സ്റ്റാഫിന്‍റെ പങ്ക്
കാര്യക്ഷമതയുള്ള ചീഫ് ഓഫ് സ്റ്റാഫ് പ്രസിഡന്‍റിന്‍റെ വിശ്വസ്തനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. പ്രസിഡന്‍റിന്‍റെ അജണ്ട നടപ്പിലാക്കുന്നതില്‍ സഹായിക്കുന്ന അവര്‍ പ്രസിഡന്‍റിന്‍റെ രാഷ്ട്രീയ, നയ താല്‍പ്പര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രസിഡന്‍റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്ന ഗേറ്റ് കീപ്പിങ് റോളും സൂസി വഹിക്കും. ഓരോ ദിവസത്തിന്‍റെ അവസാനവും പ്രസിഡന്‍റ് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യം പ്രസിഡന്‍റിനോട് പറയുക എന്നാണ് അവരുടെ പ്രധാന ചുമതല. ചീഫ് ഓഫ് സ്റ്റാഫ് 'ഫലപ്രദമായ വൈറ്റ് ഹൗസിന് തികച്ചും നിര്‍ണായകമാണ്' എന്ന് ക്രിസ് വിപ്പിള്‍ പറഞ്ഞു. 

English Summary:

What does White House Chief of Staff do, and Who is Susie Wiles? A Look at Trump's Pick

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT