ഹൂസ്റ്റണിൽ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗം മരിച്ചു; യുവതി അറസ്റ്റിൽ
കിഴക്കൻ ഹൂസ്റ്റണിലെ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗം മാർസെലോ ഗാർഷ്യ മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.

ഹൂസ്റ്റൺ∙ കിഴക്കൻ ഹൂസ്റ്റണിലെ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗം മാർസെലോ ഗാർഷ്യ മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. സംഭവത്തിൽ ഹൂസ്റ്റൺ പൊലീസ് യെസെനിയ മെൻഡസിനെയാണ് (38) അറസ്റ്റ് ചെയ്തത്. യെസെനിയ മെൻഡസിസ് മനഃപൂർവ്വം സൃഷ്ടിച്ചതാണ് തീപിടിത്തമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
തീപിടിത്ത സമയത്ത് യുവതി കെട്ടിടത്തിൽ നിന്ന് പുറത്തുപോയതായി കണ്ടെത്തിയിരുന്നു. മെൻഡസിന് മാനസിക രോഗം ഉള്ളതായി സംശയിക്കുന്നു. ലൈറ്ററും മറ്റ് തീ പിടിക്കുന്ന വസ്തുക്കളും ഉപയോഗിച്ചാണ് തീയിട്ടതെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മെൻഡസ് തീയിടാൻ കാരണം എന്താണെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.