ടൽസ∙ അമേരിക്കയെ പിടിച്ചുകുലുക്കിയ ടുൽസ കൂട്ടക്കൊലയെ അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ ലെസി റാൻഡിൽ തന്‍റെ 110-ാം ജന്മദിനം ആഘോഷിച്ചു.

ടൽസ∙ അമേരിക്കയെ പിടിച്ചുകുലുക്കിയ ടുൽസ കൂട്ടക്കൊലയെ അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ ലെസി റാൻഡിൽ തന്‍റെ 110-ാം ജന്മദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൽസ∙ അമേരിക്കയെ പിടിച്ചുകുലുക്കിയ ടുൽസ കൂട്ടക്കൊലയെ അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ ലെസി റാൻഡിൽ തന്‍റെ 110-ാം ജന്മദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൽസ∙ അമേരിക്കയെ പിടിച്ചുകുലുക്കിയ ടൽസ കൂട്ടക്കൊലയെ അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ ലെസി റാൻഡിൽ തന്‍റെ 110-ാം ജന്മദിനം ആഘോഷിച്ചു. കൊച്ചുമകനുൾപ്പെടെ ബന്ധുക്കളുടെസാന്നിധ്യത്തിലായിരുന്നു ജന്മദിനാഘോഷം. ജസ്റ്റിസ് ഫോർ ഗ്രീൻവുഡ് ഫൗണ്ടേഷൻ അവർക്ക് 1000 ഡോളർ സമ്മാനമായി നൽകി. ലെസി റാൻഡിൽ വെറുമൊരു വ്യക്തിയല്ല അമേരിക്കയുടെ ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നിന്‍റെ ജീവിക്കുന്ന ഓർമപ്പെടുത്തലാണ്.

യുഎസിലെ ഓക്‌ലഹോമ സംസ്ഥാനത്തെ ഒരു നഗരമാണ് ടൽസ. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇവിടത്തെ ഗ്രീൻവുഡ് എന്ന പ്രദേശത്ത് കറുത്തവർഗക്കാ‍ർ താമസിച്ചുതുടങ്ങി. നഗരത്തിന്‍റെ തെക്കുവശത്ത് വെളുത്തവർഗക്കാരുടെ അധിവാസകേന്ദ്രം. ഇരു സ്ഥലങ്ങളെയും വിഭജിച്ചുകൊണ്ട് ഒരു റെയിൽവേ ലൈൻ കടന്നുപോയിരുന്നു. ഗ്രീൻവുഡ് അക്കാലത്ത് അറിയപ്പെട്ടിരുന്നത് ബ്ലാക്ക്‌വാൾ സ്ട്രീറ്റ് എന്ന പേരിലാണ്. യുഎസിന്‍റെ തെക്കൻ സംസ്ഥാനങ്ങളിൽ നടമാടിയ നഗ്നമായ വംശീയത കാരണം ഒട്ടേറെ കറുത്തവർഗക്കാർ ഗ്രീൻവുഡിലെത്തി തങ്ങളുടെ ജീവിതം കരുപ്പിടിച്ചു പോന്നു. ടൽസ നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നു വേറിട്ട്, തീർത്തും സ്വന്തമായ ഒരു വാണിജ്യ, സമ്പദ് വ്യവസ്ഥ ഗ്രീൻവുഡിനുണ്ടായിരുന്നു.

ADVERTISEMENT

എന്നാൽ കറുത്തവർഗക്കാർ നേടുന്ന ഈ പുരോഗതി തൊട്ടപ്പുറമുള്ള വെളുത്തവർഗക്കാരുടെ മേഖലയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. വംശീയവിദ്വേഷം ഇരുമേഖലകൾക്കും മുകളിൽ അശാന്തിയുടെ മേഘങ്ങൾ തീർത്തു നിന്നിരുന്നു. 1921 മേയ് 30ന്ഡിക് റോലൻഡ് എന്ന കറുത്തവർഗക്കാരൻ വെളുത്തവർഗക്കാരിയായ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ തടവിലായി. ഇതെപ്പറ്റി റിപ്പോർട്ടുകൾ പ്രചരിച്ചു. ഇതോടെ ആയുധധാരികളായ വെളുത്തവർഗക്കാരും കറുത്തവർഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങി.

പിറ്റേന്ന്, ഒട്ടേറെ ആയുധങ്ങളുമായി വെളുത്തവർഗക്കാരായ ഒരു സംഘം കലാപകാരികൾ ഗ്രീൻവുഡിലേക്ക് ഇരച്ചുകയറി. അവർ മേഖലയിൽ കൊള്ളയും കൊലയും വ്യാപകമായി അഴിച്ചുവിട്ടു. കെട്ടിടങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. വിമാനങ്ങളിലെത്തിച്ച ഡൈനമിറ്റുകൾ ഇവിടെ വിതറിയെന്നും ആരോപണങ്ങളുണ്ട്. 18 മണിക്കൂറോളം നീണ്ടു നിന്ന നശീകണപ്രവർത്തനത്തിൽ ഗ്രീൻവുഡ് നശിച്ചു.1470 വീടുകൾ തകർത്തിരുന്നു. എണ്ണായിരത്തിലധികം പേർ ഇതോടെ അഭയാർഥികളായി.

ADVERTISEMENT

കറുത്തവർഗക്കാരെ കലാപകാരികൾ തെരുവുകളിൽ യാതൊരു ദയയുമില്ലാതെ വെടിവച്ചിട്ടു.മുന്നൂറിലധികം കറുത്തവർഗക്കാരാണ് ടൽസ കലാപത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ ശവശരീരങ്ങൾ നദികളിലെറിയുകയും കൂട്ടക്കുഴിമാടങ്ങളിൽ അടക്കുകയും ചെയ്തു. തദ്ദേശഭരണകൂടത്തിന്‍റെ കൂടെ പിന്തുണയോടെയാണ് ഈ കുരുതി നടന്നതെന്ന് ആരോപണങ്ങളുണ്ട്.

വൈകുന്നേരത്തോടെ ഒക്ലഹോമ ഗവർണർ നഗരത്തിൽ സൈനികനിയമം പ്രഖ്യാപിച്ചു. ഗ്രീൻവുഡിന്‍റെ പൂർണ തകർച്ചയ്ക്ക് കലാപം വഴിയൊരുക്കി. ഇവിടെ ധാരാളം കറുത്തവർഗക്കാരായ സംരംഭകരുണ്ടായിരുന്നു. അവരുടെ സ്ഥാപനങ്ങളെല്ലാ നശിച്ചു. തീർത്തും വിഭാഗീയമായ കാഴ്ചപ്പാട് പുലർത്തിയ അന്നത്തെ ഇൻഷുറൻസ് കമ്പനികൾ അവർക്കു റിട്ടേണുകൾ നൽകിയില്ല. പിൽക്കാലത്ത് ടൽസ കലാപം എല്ലാവരും മറന്നു. യുഎസിന്‍റെ ചരിത്രപുസ്തകങ്ങളിൽ പോലും ഇതിനു വലിയ പ്രാമുഖ്യം ലഭിച്ചില്ല.

English Summary:

Lessie Randle, who survived the Tulsa massacre, celebrates her 110th birthday

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT