പല ബ്രാൻഡുകൾ, ഓരോന്നിനും 7000 രൂപ വരെ വില; പക്ഷേ എന്നും പ്രിയം 'ലൂബറ്റൻ': മെലനിയ ട്രംപിന്റെ വിട്ടുമാറാത്ത 'പാദരക്ഷ പ്രണയം'
തന്റെ അസംഖ്യം പാദരക്ഷകളിൽ ലൂബറ്റൻ എന്ന ബ്രാൻഡ് തന്നെയാണ് മെലനിയയ്ക്ക് ഏറ്റവുമിഷ്ടം. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിലും മെലനിയ ഈ പാദരക്ഷകളായിരുന്നു അണിഞ്ഞത്.

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിന്റെ ഓളങ്ങളും അലകളും സന്തോഷങ്ങളും പ്രതിഷേധങ്ങളുമൊക്കെ തുടരുമ്പോഴും മറ്റൊരാൾ ലൈം ലൈറ്റിലേക്ക് എത്തുകയാണ്, മെലനിയ ട്രംപ്.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും സ്റ്റൈലിഷായ പ്രഥമവനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മെലനിയ ട്രംപിന്റെ വിജയദിന പ്രസംഗവേദിയിൽ ധരിച്ചുവന്ന ലൂബറ്റൻ (Louboutin) ചെരിപ്പിനെക്കുറിച്ചു വരെ ധാരാളം മാധ്യമങ്ങൾ വാർത്ത നൽകി. അതിനൊരു കാരണമുണ്ട്. പാദരക്ഷകളോട് വല്ലാത്ത ഇഷ്ടമാണ് മെലനിയയ്ക്ക്. 2010ൽ തന്റെ വാർഡ്‌റോബിന്റെ ദൃശ്യങ്ങൾ മെലനിയ പങ്കുവച്ചിരുന്നു. കുറഞ്ഞത് 130 തരം പാദരക്ഷകൾ ഇതിലുണ്ടായിരുന്നു. ലൂബറ്റനുകൾക്കൊപ്പം തന്നെ ജിമ്മി ചൂ, വാലന്റിനോ തുടങ്ങിയ ഹൈ ഹീൽ പാദരക്ഷകളും വാർഡ്റോബിൽ സ്ഥാനം പിടിച്ചിരുന്നു. പല ബ്രാൻഡുകളിലുമുള്ള ഓരോന്നിനും 7000 രൂപ വരെ വിലവരുന്നതായിരുന്നു.
തന്റെ അസംഖ്യം പാദരക്ഷകളിൽ ലൂബറ്റൻ എന്ന ബ്രാൻഡ് തന്നെയാണ് മെലനിയയ്ക്ക് ഏറ്റവുമിഷ്ടം. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിലും മെലനിയ ഈ പാദരക്ഷകളായിരുന്നു അണിഞ്ഞത്.
അമേരിക്കയുടെ പ്രഥമവനിതയായി വൈറ്റ് ഹൗസിലുണ്ടായിരുന്ന കാലത്തെ ഹൈഹീൽഡ് ചെരിപ്പുകൾ മെലനിയ ട്രംപിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമായിരുന്നു. ഒട്ടേറെ കുഴപ്പങ്ങളും ഇതു മൂലമുണ്ടായി. 2017ൽ ഒരു പ്രളയം സംഭവിച്ച മേഖലയിൽ സന്ദർശനത്തിനിടെ മെലനിയ മനോലോ ബ്ലാനിക് എന്ന ഡിസൈനർ ഹൈഹീൽ ചെരിപ്പുകൾ ധരിച്ചെത്തിയത് വ്യാപക വിമർശനത്തിനു വഴിവച്ചു. ഏകദേശം ആറടി ഉയരമുള്ള മെലനിയ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രഥമവനിതകളിലൊരാളാണ്. എന്നാൽ ഉയരമൊന്നും ഹൈഹീലിനോടുള്ള മെലനിയയുടെ പ്രണയത്തെ ഇല്ലാതാക്കിയില്ല.
2013ൽ പിങ്ക് നിറത്തിലുള്ള ഹൈഹീൽ ചെരിപ്പുകൾ അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ മെലനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സിറ്റി ചിക് എന്നായിരുന്നു ഇവയുടെ പേര്. 2017ൽ മെലനിയയെ വിവാദത്തിൽ ചാടിച്ച മനോലോ ബ്ലാനിക് ചെരുപ്പുകളും ഇവരുടെ ഇഷ്ട പാദരക്ഷകളാണ്. 2012 ഡാർക് നൈറ്റ് റൈസസ് എന്ന ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ പ്രദർശനവേളയിലും സമാനമായ ഹീൽ ചെരിപ്പുകൾ ധരിച്ചാണ് മെലനിയ എത്തിയത്. ട്രംപിനോടൊപ്പമുള്ള വിദേശയാത്രകളിലും മെലനിയ ഈ പാദരക്ഷകളാണു കൂടുതലും ഉപയോഗിക്കാറുള്ളത്.
ഇറ്റാലിയൻ ഡിസൈനർ ബ്രാൻഡായ ജിയാൻവിറ്റോ റോസിയും മെലനിയയുടെ പ്രിയ ബ്രാൻഡാണ്. ഹൈ ഹീൽ ചെരിപ്പുകൾ കൂടാതെ ഒട്ടേറെ ഫ്ലാറ്റ്, റബർ പാദരക്ഷകളും ഇവർക്കുണ്ട്. അഡിഡാസ്, കോൺവേഴ്സ്, നൈക്കി തുടങ്ങിയ ബ്രാൻഡുകളുടെ സ്നീക്കറുകളും മറ്റും ധരിക്കാനും മെലനിയയ്ക്ക് ഏറെ ഇഷ്ടമാണ്. പ്രഥമവനിതയായിരുന്ന കാലയളവിൽ ഡിസൈനർമാർ തങ്ങളുടെ പുതിയ ഷൂവെയർ രൂപകൽപനകൾ മെലനിയയ്ക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഇവയിൽ ഇഷ്ടമാകുന്നത് അവർ തിരഞ്ഞെടുക്കും.