ട്രംപിന്റെ നയങ്ങൾ തൊഴിൽ വീസയിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും ബാധിക്കുമെന്ന് വിദഗ്ധർ കരുതുന്നു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) മുൻ മേധാവി ടോം ഹോമനാണ് അതിര്‍ത്തിയുടെ ചുമതല. കർശനമായ അതിർത്തി സുരക്ഷയെ പിന്തുണയ്ക്കുന്നയാളാണ് ഹോമാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഡോണൾഡ് ട്രംപ് തന്റെ രണ്ടാം ഇന്നിങ്സിനായ് തയാറെടുക്കുകയാണ്. സത്യപ്രതിജ്ഞ 2025 ജനുവരിയിലാണെങ്കിലും, ട്രംപ് തന്റെ ടീമിനെ തിരഞ്ഞെടുക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.  അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിലാണ് പ്രധാന ശ്രദ്ധ.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഇതേ വിഷയം ഉന്നയിച്ചിരുന്നു. അതിനാൽ, തന്റെ കർശനമായ ഇമിഗ്രേഷൻ പദ്ധതി നടപ്പിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെയാണ് അദ്ദേഹം നിയമിക്കുന്നത്. ട്രംപിന്റെ നയങ്ങൾ തൊഴിൽ വീസയിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും ബാധിക്കുമെന്ന് വിദഗ്ധർ കരുതുന്നു.

ADVERTISEMENT

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) മുൻ മേധാവി ടോം ഹോമനാണ് അതിര്‍ത്തിയുടെ ചുമതല. കർശനമായ അതിർത്തി സുരക്ഷയെ പിന്തുണയ്ക്കുന്നയാളാണ് ഹോമാൻ. ഇനി അദ്ദേഹം തെക്കൻ, വടക്കൻ അതിർത്തികൾ, സമുദ്ര സുരക്ഷ, വ്യോമയാന സുരക്ഷ എന്നിവയുടെ മേൽനോട്ടം വഹിക്കും. ഇതിന് പുറമെ നാടുകടത്താനുള്ള ചുമതലയുമുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തൽ ക്യാംപെയ്ൻ നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഹോമാൻ പറഞ്ഞത് നിയമനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയിരുന്നു.

സമീപ വർഷങ്ങളിൽ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം പേര്‍ അനധികൃതമായി അമേരിക്കയിൽ എത്തിയിട്ടുണ്ട്, പ്രത്യേകിച്ച് മെക്സിക്കോ, കാനഡ എന്നിവിടങ്ങൾ വഴി. നാടുകടത്തൽ പ്രക്രിയ വേഗത്തിലാക്കാൻ ട്രം‌പ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ADVERTISEMENT

ടോം ഹോമനെ കൂടാതെ സ്റ്റീഫൻ മില്ലർക്ക് ട്രംപ് തന്റെ പോളിസി ടീമിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം നല്‍കിയിട്ടുണ്ട്. ഇമിഗ്രേഷൻ നയങ്ങളിൽ മില്ലർ നേരത്തെ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന നിരവധി ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും. ട്രംപിന്റെ മുൻ ഭരണകാലത്ത്, മില്ലർ സമാനമായ അക്രമണാത്മക നയങ്ങൾ സ്വീകരിച്ചിരുന്നു. അതുമൂലം, നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

English Summary:

Trump's strict immigration policy will affect many Indians

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT