രാജ്യാന്തര ബഹിരാകാശ നിലയത്തിലെ 50 സ്ഥലങ്ങളിൽ ചോർച്ച
രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 50-ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു.
രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 50-ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു.
രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 50-ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു.
വാഷിങ്‌ടൻ∙ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 50-ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു. ഈ പ്രശ്നം വളരെക്കാലമായി നിലനിൽക്കുന്നതായും, ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ സുരക്ഷാ ഭീഷണിയാണെന്നും നാസയുടെ ഇൻസ്പെക്ടർ ജനറൽ ഓഫിസ് (OIG) റിപ്പോർട്ട് ചെയ്തു. രാജ്യാന്തര ബഹിരാകാശ നിലത്തിന്‍റെ റഷ്യൻ ഭാഗത്താണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്. നാസയും റോസ്‌കോസ്‌മോസും ചേർന്ന് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു.
ഐഎസ്എസിലെ നാല് പ്രധാന വിള്ളലുകളും ചോർച്ച സംഭവിക്കുന്ന മറ്റ് 50 പ്രദേശങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് നാസ അധികൃതർ പറഞ്ഞു. റോസ്‌കോസ്‌മോസ് ഈ വിള്ളലുകൾ അടയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ ചോർച്ച ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ‘സുരക്ഷാ ആശങ്ക’ എന്ന നിലയിൽ ഇതിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നാസ പറയുന്നു.
നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം ഫ്രേ, ഈ ചോർച്ചയുടെ ഗൗരവത്തെക്കുറിച്ച് താൻ പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ചോർച്ച ആ ഹാച്ചിനടുത്ത് നടക്കുന്നതിനാൽ, ആ ഹാച്ച് കഴിയുന്നത്ര അടച്ചിടാൻ റോസ്കോസ്മോസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വൈകുന്നേരവും ബഹിരാകാശയാത്രികർ അത് ഓഫ് ചെയ്യുമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും ഫ്രീ പറഞ്ഞു. ഐഎസ്എസിന്‍റെ അമേരിക്കൻ ഭാഗത്ത് താമസിക്കുന്ന ബഹിരാകാശയാത്രികരെ എപ്പോഴും രക്ഷപ്പെടാനുള്ള വാഹനത്തിന് സമീപം നിർത്തിയിട്ടുണ്ടെന്ന് നാസ പറഞ്ഞു.
5 വർഷം മുൻപാണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ഇത് പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാസ അവകാശപ്പെട്ടു. ബഹിരാകാശ നിലയം 2030-വരെ പൂർണ്ണമായി ഉപയോഗിക്കാനും സുരക്ഷിതമായി പ്രവർത്തിപ്പിക്കാനും നാസ പ്രതിജ്ഞാബദ്ധമാണ്.
നാസ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നിരവധി ഓപ്ഷനുകൾ പരിശോധിച്ചു വരികയാണ്. അവ വേർപെടുത്തി ഭൂമിയിലേക്ക് മടങ്ങുക, ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉയർത്തുക, ക്രമരഹിതമായ പുനഃപ്രവേശനത്തിലൂടെ, വിദൂര സമുദ്രമേഖലയിലേക്ക് നിയന്ത്രിത ടാർഗെറ്റ് റീ-എൻട്രി എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് പരിശോധിക്കുന്നത്.