ന്യൂയോർക്കിൽ കത്തിയാക്രമണം; 2 പേർ കുത്തേറ്റ് മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
മാൻഹട്ടനിൽ തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു.
മാൻഹട്ടനിൽ തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു.
മാൻഹട്ടനിൽ തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു.
ന്യൂയോർക്ക് ∙ മാൻഹട്ടനിൽ തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ഗുരുതര പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 51 വയസ്സുകാരനായ പ്രതിയാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അക്രമി ആദ്യം 36 വയസ്സുള്ള ഒരു നിർമാണ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ മമത്സ്യബന്ധനം നടത്തുന്നതിനിടെ 68 വയസ്സുള്ള ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് ഒരു സ്ത്രീയെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഈ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി ഭവനരഹിതനാണെന്നും മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി
സംഭവത്തിൽ പ്രതിയെ പിടികൂടിയത് ഒരു ടാക്സി ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ്. മൂന്നാമത്തെ ആക്രമണം നേരിട്ട് കണ്ട ടാക്സി ഡ്രൈവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.